സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷം: നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി, തിങ്കളാഴ്ച്ച ഹോട്ടലുകള്‍ അടച്ചിട്ട് സമരം

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷം: നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി, തിങ്കളാഴ്ച്ച ഹോട്ടലുകള്‍ അടച്ചിട്ട് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വലിയ ക്ഷാമം നേരിടുന്നത്. ഈ പശ്ചാത്തലത്തില്‍ എന്‍ജിനിയറിംഗ് കോളജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. സിഇടി ഒരാഴ്ച്ചത്തേയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. പാചകവാതക ക്ഷാമ പ്രതിസന്ധി തുടരുന്നതിനിടെ മാര്‍ച്ച് 23 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്താന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍.

23ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് നിരവധി ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ പാചകവാതക ക്ഷാമം ബാധിച്ചിട്ടുണ്ട്.

ഹോട്ടലുകളെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ലഭ്യമാക്ക ണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. ഹോട്ടലുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികളുടെ ബോട്ട്‌ലിങ് പ്ലാന്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യണമെന്ന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടും മുന്‍ഗണനാ പട്ടിക യില്‍ ഹോട്ടലുകളെ ഉള്‍പ്പെടു ത്തിയിട്ടില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയ മായിട്ടുപോലും കേന്ദ്രം നിസ്സംഗത പുലര്‍ത്തുകയാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ജയപാലും ജനറല്‍ സെക്രട്ടറി എന്‍ അബ്ദുള്‍ റസാഖും പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ഗണനാ അടിസ്ഥാനത്തില്‍ ആശുപ ത്രികള്‍, സ്‌കൂളുകള്‍, സാമൂഹ്യ നീതി വകുപ്പിന്റെ .കീഴില്‍ വരുന്ന ക്ഷേമ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് സി ലിണ്ടറുകള്‍ ലഭ്യമാക്കണമെന്ന് എറണാ കുളം ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. സിലിണ്ടറുകളുടെ വിതരണം സുഗമമാ ക്കുന്നതിനായി കേരള എല്‍പിജി സപ്ലൈ ട്രാക്കര്‍ എന്ന പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്.

Cooking gas shortage in the state: Several higher educational institutions have been given holidays; hotels will be closed and strike on Monday

Share Email
Top