കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീല്‍ ആരോപണം ഉന്നയിച്ച രാഹുല്‍ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം ഒരു അഖിലേന്ത്യ നേതാവ് ആണെന്നും പക്ഷേ ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഒരു ആരോപണവും നേരെ ചൊവ്വെ മനസ്സി ലാക്കില്ല. എത്ര മാത്രം അധഃപതനം ഉണ്ടാ കുന്നതെന്ന് മനസിലാക്കാന്‍ കഴിയു ന്നില്ലെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.
കെജ്‌രിവാളിന്റെ അറസ്റ്റ് ആവശ്യപ്പെട്ടത് രാഹുല്‍ ഗാന്ധിയാണ്. പിന്നെ എന്തുണ്ടാ യി. കെജ്‌രിവാള്‍ കുറ്റവിമുക്തനായി. എഎപിക്കെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇത് ബിജെ പിയെ സഹായിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്ര സ് ബിജെപിയുടെ ബി ടീം ആയി. ഹരിയാന യിലും ഇത് തന്നെ ആവര്‍ത്തിച്ചു. ബിജെപി നേരിടാന്‍ രാജ്യത്ത് ബിജെപി ഇതര കൂട്ടായ്മ ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
CPM-BJP deal allegation: Pinarayi against Rahul













