കൊച്ചിയില്‍ നങ്കൂരമിട്ട ഇറാനിയന്‍ കപ്പലിലെ ജീവനക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇറാനിലേക്ക് അയച്ചു

കൊച്ചിയില്‍ നങ്കൂരമിട്ട ഇറാനിയന്‍ കപ്പലിലെ ജീവനക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇറാനിലേക്ക് അയച്ചു

കൊച്ചി: സംയുക്ത നാവികാഭ്യാസത്തിനെത്തിയ ഇറാനിയന്‍ കപ്പല്‍ തകരാറായതിനെ തുടര്‍ന്ന് ദിവസങ്ങളോളം കൊച്ചിയില്‍ തങ്ങിയ കപ്പിലെ ജീവനക്കാരെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇറാനിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞയാഴ്ച കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐറിസ് ലാവിനിലെ മിക്ക ജീവനക്കാരെയും ഇറാനിയന്‍ സര്‍ക്കാര്‍ഏര്‍പ്പാടാക്കിയ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നലെ വൈകുന്നേരം കൊച്ചിയില്‍ നിന്നും അര്‍മേനിയയിലേക്ക് കൊണ്ടുപോയി. ഐആര്‍ഐഎസ് ലാവനില്‍ ആകെ 183 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ കപ്പല്‍ അറ്റകുറ്റപ്പണിക്ക് ആവശ്യമുള്ളവര്‍ ഒഴികെയു ള്ളവരെയാണ് ഇറാന്‍ പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ടുപോയത്.
മാര്‍ച്ച് ഒന്നിന് ഇറാന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഐറിസ് ലാവന്‍ കൊച്ചിയില്‍ നങ്കൂരമിട്ടത്. അതിലെ 183 അംഗ സംഘത്തെ നാവിക കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരുന്നു.

മാര്‍ച്ച് നാലിന് ശ്രീലങ്കയ്ക്ക് സമീപം യുഎസ അന്തര്‍വാഹിനി തകര്‍ത്ത ഇറാനിയന്‍ യുദ്ധക്കപ്പലായ ഐറിസ് ദേനയിലെ കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇറാനിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Crew of Iranian ship anchored in Kochi sent to Iran on chartered flight

Share Email
LATEST
Top