വേറിട്ടൊരു അനുഭവം ഒരുക്കി ഡാളസ് ഇടവക ‘യംഗ് കപ്പിള്‍സ്’ ഫാമിലി കൂട്ടായ്മ

വേറിട്ടൊരു അനുഭവം ഒരുക്കി ഡാളസ് ഇടവക ‘യംഗ് കപ്പിള്‍സ്’ ഫാമിലി കൂട്ടായ്മ

ഡാളസ് : ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ യംഗ് കപ്പിള്‍സിന്റെ രണ്ടാമത് സംഗമം ഫെബ്രുവരി 28 ശനിയാഴ്ച വൈകുന്നേരം ആറിന് നടത്തപ്പെട്ടു.. 50 നോമ്പിന്റെ നിറവില്‍ കൂടായ്മയുടെ ആരംഭത്തില്‍ നോമ്പുകാല ചിന്തകള്‍ വികാരി. ഫാ. ബിന്‍സ് ചേത്തലില്‍ പങ്കുവെച്ചു.

തുടര്‍ന്ന് പൊതു ചര്‍ച്ചകളും ഭാവി പരുപാടികളും പങ്കുവെയ്ക്കപ്പെട്ടു.. അന്നേ ദിവസം യംഗ് കപ്പിള്‍സ് ഒന്നിച്ച് ഉള്ള പുതുമയാര്‍ന്ന വ്യത്യസ്ഥ മത്സരങ്ങള്‍ സംഘടിപ്പിച്ചു.. എങ്ങ് കപ്പിള്‍സിന്റെ കുട്ടികള്‍ക്കായി യുവജനങ്ങളുടെ നേതൃത്വത്തില്‍ വ്യത്യസ്ഥ കൂട്ടായ്മ ഒപ്പം സംഘടിപ്പിക്കപ്പെട്ടു.

എല്ലാവര്‍ക്കും പ്രത്യേകമായി സ്‌നേഹവിരുന്നും ക്രമീകരിച്ചു. വിവിധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രജിട്രേഷനും വിവിധ പ്‌ളാനിങ്ങും നടത്തപ്പെട്ടത്. ഫാമിലി ഒരുമിച്ച് നോമ്പ്കാല ചിന്ത വിചിന്തനവും ക്യാമ്പ് ഫയര്‍ കൂട്ടായ്മയും മത്സരങ്ങളും ഹോം മെയിഡ് ഭക്ഷണവും വേറിട്ട അനുഭവങ്ങള്‍ ഏവര്‍ക്കും നല്‍കി.

വാര്‍ത്ത: ജോകുട്ടി മേലേടത്ത്

Dallas Parish ‘Young Couples’ Family Group prepares a different experience

Share Email
Top