വാഷിംഗ്ടണ്‍: ഇറാനിലെ സൈനീക്ക നീക്കത്തിനിടെ ഇറാക്കില്‍ തകര്‍ന്നുവീണ അമേരിക്കരന്‍ സൈനീക ടാങ്കര്‍ വിമാനത്തിലെ ജീവനക്കാരുടെ വിരങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇറാനെതിരായ ഓപ്പറേഷന്‍ എപിക് ഫ്യൂറിസൈനിക നീക്കത്തിന്റെ ഭാഗമായിസഞ്ചരിച്ച സൈനിക വിമാനം കെസി-135ല്‍ ആറു ജീവനക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്.
അലബാമയിലെ ഓബര്‍ണില്‍നിന്നുള്ള ജോണ്‍ അലക്‌സ് ക്ലീനര്‍(33), വാഷിംഗ്ണിലെ കവിങ്ടണില്‍ നിന്നുള്ള അരിയാന സാവിനോ (31). കെന്റക്കിയിലെ ബാര്‍ഡ് ടൗണില്‍ നിന്നുള്ള ആഷ്ലി ഫ്രൂട്ട് (34),ഇന്ത്യാനയിലെ മുര്‍സ്വില്ലെ സ്വദേശിയായ സേത്ത് കോവല്‍ (38) ഒഹായോയിലെ വില്‍മിങ്ടണില്‍ നിന്നുള്ള കര്‍ട്ടിസ് ആംഗ്സ്റ്റ് (30) ഒഹായോയിലെ കൊളംബസില്‍ നിന്നുള്ള ടൈലര്‍ സിമ്മണ്‍സ് (28) എന്നിവരാണ് മരണപ്പെട്ടവര്‍.
ക്ലീനര്‍, സാവിനോ, പൂട്ട് എന്നിവര്‍ യൂഎസ്എയര്‍ഫോഴ്സിലെ അംഗങ്ങളും കോവല്‍, ആംഗ്സ്റ്റ്. സിമ്മണ്‍സ് എന്നിവര്‍ യുഎസ് എയര്‍ നാഷണല്‍ഗാര്‍ഡിനൊപ്പവുമായിരുന്നു. തങ്ങളുടെ സായുധ സംഘം മിസൈല്‍ ഉപയോഗിച്ച് യുഎസ് വിമാനം തക ര്‍ക്കുകയായിരുന്നെന്നാണണ് ഇറാന്റെ അവകാശവാദം. എന്നാല്‍ വിമാനം തകര്‍ന്നത് വെടിവയ്പ്പിലല്ലെന്നാണഅ അമേരിക്ക വ്യക്തമാക്കുന്നത്. അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുഎസ് ഭരണകൂടെ കൊല്ലപ്പെട്ട ആറ് ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.
കൊല്ലപ്പെട്ട അരിയാന ജി സാവിനോഅലബാമയിലെ ബിര്‍മിങ്ഹാമിലെ99-ാമത് എയര്‍ റീഫ്യൂവലിങ് സ്‌ക്വാഡ്രണിലെ ‘കറന്റ് ഓപ്പറേഷന്‍ പൈലറ്റ്’ ആയിരുന്നു യൂണിറ്റിന്റെ 21 മില്യണ്‍ ഡോളറിന്റെ ഫ്‌ലയിങ് പ്രോഗ്രാമിന്റെ ചുമതല അരിയാനക്കായിരുന്നു.
ജോണ്‍ അലക്‌സ് ക്ലീനര്‍ ജനുവരിയില്‍ മേജറായ സ്ഥാനക്കയറ്റം ലഭിച്ച പൈല റ്റായിരുന്നു ജോണ്‍ അലക്സ്‌ക്ലീനര്‍. ഓബേണ്‍ യൂണിവേഴ്സിറ്റിയിലെ ബിരുദ ധാരിയും ബര്‍മിങ്ഹാമില്‍നിന്നുള്ള എട്ടു വര്‍ഷത്തെ യുഎസ് എയര്‍ ഫോഴ്‌സസ് വിമുക്തഭടനുമായിരുന്നു.
ടെക്‌നിക്കല്‍ സര്‍ജന്റ് ആഷി പ്രൂട്ട് 99-ാമത്തെ എയര്‍ ഫ്യൂവലിംഗ് സ്‌ക്വാഡ്രണിലെ അസിസ്റ്റന്റ്‌റ് ഫ്‌ലൈറ്റ് ചീഫ് ഓഫ് ഓപ്പറേഷനും KC-135 ഇന്‍സ്ട്രക്ടര്‍ ബും ഓപ്പ റേറ്ററുമായിരുന്നു 2017-ലാണ് എയര്‍ഫോഴ്‌സില്‍ സേവനംആരംഭിച്ചത്. 19 വര്‍ഷ ത്തെ സേവനമുള്ളഎയര്‍ക്രാഫ്റ്റ് കമാന്‍ഡറായിരുന്നു സേത്ത് കോവല്‍, പര്‍ഡ സര്‍വക ലാശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം 2017 ല്‍ ഒഹിയോ യൂണിറ്റിലേക്ക് മാറുന്നതിന് മുമ്പ് ഇന്ത്യാന നാഷണല്‍ ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചു.
10 വര്‍ഷം സേവനമനുഷ്ഠിച്ചപൈലറ്റായിരുന്നു കര്‍ട്ടിസ് ആംഗ്സ്റ്റ് സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കിയത്. 2015 മെയ്മാസത്തില്‍ അദ്ദേഹം ഒഹിയോനാഷണല്‍ ഗാര്‍ഡില്‍ വെഹിക്കിള്‍മെയിന്റനന്‍സ് ടെക്‌നീഷ്യനായിചേര്‍ന്നു. ടൈലര്‍ സിമ്മണ്‍സ ്ടാങ്കറില്‍ നിന്ന് സ്വീകരിക്കുന്ന ഇന്ധനം വിമാനത്തിലേക്ക് മാറ്റുന്ന ഉത്തരവാദിത്തമുള്ള ‘ബൂം ഓപ്പറേറ്റര്‍’ ആയിരുന്നു ടൈലര്‍.
Details of crew members killed in US military tanker crash in Iraq released













