ഇരുട്ടടിയായി പാചകവാതക വിലവർധന : ഗാഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും വർദ്ധിച്ചു  

ഇരുട്ടടിയായി പാചകവാതക വിലവർധന : ഗാഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും വർദ്ധിച്ചു  

ന്യൂഡൽഹി: രാജ്യത്ത് ഗ്യാസ് വിലയിൽ വലി യ തോതിലുള്ള വർധനവ്. ഒരേസമയം ഗാർഹിക – വാണിജ്യ വാചക വാചകത്തിന് വിലയിലാണ് വൻവർദ്ധന ഉണ്ടായിരി ക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർ ഷാവസ്ഥയാണ് ഇപ്പോൾ വിലവർധനവിന് പ്രധാന കാരണമെന്നാണ് സൂചന.

രാജ്യത്ത് ഗാർഹിക പാചകവാതക (LPG) സിലിണ്ടറുകളുടെ വിലയിൽ 60 രൂപയു ടെയും  വാണിജ്യ സിലിണ്ടറുകൾക്ക്  115 രൂപയുടേയും വർദ്ധനയാണ് ഉണ്ടായിട്ടു ള്ളത്.പുതുക്കിയ നിരക്കുകൾ  നിലവിൽ വന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആഗോള എണ്ണ-വാതക വിതരണ ശൃംഖലയെ ബാധിച്ചതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) വ്യക്തമാക്കി.

പുതുക്കിയ നിരക്ക് പ്രകാരം രാജ്യ തലസ്ഥാ നമായ ഡൽഹിയിൽ സബ്സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. മുംബൈ യിൽ 912.50 രൂപയും കൊൽക്കത്തയിൽ 939 രൂപയും ചെന്നൈയിൽ 928.50 രൂപയു മാണ് പുതിയ നിരക്ക്. 

കേരളത്തിൽ  കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില  916 രൂപയോളമായി ഉയർന്നു. തിരുവനന്തപുരത്ത് ഇത് 920 രൂപയാണ്. വാണിജ്യ സിലിണ്ടറുകൾക്ക് കേരളത്തിൽ ശരാശരി 2000 രൂപയ്ക്ക് മുകളിലാണ് പുതിയ നിരക്ക്

ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് പാചകവാതക വില വർദ്ധിപ്പിക്കുന്നത്. ഇതിനു മുമ്പ് 2025 ഏപ്രിലിൽ സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില ഡൽഹിയിൽ 19 കിലോ സിലിണ്ടറിന് 1,768.50 രൂപയിൽ നിന്ന് 1,883 രൂപയായി  ഉയർന്നു. മും ബൈ യിൽ 1,835 രൂപയും കൊൽ ക്കത്തയിൽ 1,990 രൂപയും ചെന്നൈയിൽ 2,043.50 രൂപയുമാണ് വാണിജ്യ സിലിണ്ടറിന്റെ നിരക്ക്. ഈ വർഷം മാത്രം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ മൊത്തം 300 രൂപയിലധികം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ടത് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ സാരമായി ബാധിക്കുന്നുണ്ട്. 

Domestic and commercial gas price hike

Share Email
LATEST
Top