വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചൈനീസ് സന്ദര്‍ശനം മാറ്റിവെച്ചു. നിലവിലെ ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം അവസാനം നടത്താനിരുന്ന ചൈനീസ് സന്ദര്‍ശനവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായു ള്ള കൂടിക്കാഴ്ച്ചയും ഒരുമാസത്തേയ്ക്ക് നീട്ടിവെക്കുകയാണെന്നും ട്രംപ് തന്നെ യാണ് തിങ്കളാഴ്ച്ച അറിയിച്ചത്.
എന്നാല്‍ യാത്ര മാറ്റിയത് സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള എണ്ണ ഗതാഗതം തടസപ്പെടുന്നത് ഒഴിവാക്കാനുള്ള നടപടിയില്‍ ചൈനീസ് സഹകരണം ലഭിക്കണമെന്നും ഇതുണ്ടായില്ലെങ്കില്‍ ചൈനീസ് പ്രസിഡന്റു മായുള്ള കൂടിക്കാഴ്ച്ച മാറ്റിവച്ചേക്കാമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിനോട് ട്രംപ് പറഞ്ഞ തിന്റെ പിറ്റേ ദിവസമാണ് ചൈനീസ് സന്ദര്‍ശനം മാറ്റിവെച്ചന്നെ പ്രഖ്യാപനം പുറത്തു വന്നിട്ടുള്ളത്.
ഇറാനിയന്‍ എണ്ണ പ്രധാന വാങ്ങുന്ന രാജ്യമാണ് ചൈന. കൂടാതെ ഇറാനെതിരേയുള്ള യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ ചൈന വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ട്രംപിന്റെ യാത്ര മാറ്റിവെച്ചത് വ്യാപക ചര്‍ച്ചയ്ക്ക ഇടയാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ യുദ്ധത്തിന്റെ മേല്‍നോട്ടം വഹിക്കേണ്ടതിനാല്‍ താന്‍ വാഷിംഗ്ടണില്‍ തന്നെ ഉണ്ടാവണം. അതിനാലാണ് യാത്ര മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് ട്രംപിന്റെ വാക്കുകള്‍.
ട്രംപിന്റെ ചൈനീസ് സന്ദര്‍ശനം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടത്താ നായി രുന്നു തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവരും തമ്മില്‍ നടത്തി യ ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു ഈ തീരുമാനം. എന്നാല്‍ ഇതാണ് ഇപ്പോള്‍ നീട്ടി വെച്ചിരിക്കുന്നത്. ഇതിനിടെ ഇറാന്‍ സംഘര്‍ഷം ട്രംപിന്റെ പല വിദേശ നയപ രിപാ ടികളേയും പ്രതികൂലമായി ബാധിച്ചിരിക്കയാണ്. സംഘര്‍ഷം രൂക്ഷമാകുകയും ആ ഗോള എണ്ണ വിതരണത്തിലെ തടസ്സങ്ങള്‍ ഉണ്ടാകുകയും ചെയ്തു.ഇതോടെ അമേരി ക്കയിലെ ഉള്‍പ്പെടെ എണ്ണവില ഉയര്‍ന്നു.
ഹോര്‍മൂസ് കടലിടുക്കിലെ യാത്രയ്ക്ക് ബീജിംഗ് സഹായിക്കണമെന്ന വാഷിംഗ്ടണി ന്റെ അഭ്യര്‍ത്ഥനയുടെ പേരിലോ വ്യാപാര തര്‍ക്കങ്ങള്‍ മൂലമോ യോഗം വൈകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് തിങ്കളാഴ്ച പറഞ്ഞു. യുദ്ധം ഏകോ പിപ്പിക്കാന്‍ പ്രസിഡന്റ് ഡിസിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു. ഇതുപോലുള്ള ഒരു സമയത്ത് വിദേശ യാത്ര ചെയ്യുന്നത് അനുയോജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Donald Trump’s China visit postponed: Explanation: The trip was postponed to oversee the Iran war













