ദുബായ് വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

ദുബായ് വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

ദുബായ്: താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) വീണ്ടും തുറന്നു. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നേരത്തെ സർവീസുകൾ നിർത്തിവെച്ചിരുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ ഔദ്യോഗിക ‘എക്സ്’ (X) അക്കൗണ്ടിലൂടെ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണസ്ഥിതിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

പല വിമാനങ്ങളും റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തിട്ടുള്ളതിനാൽ, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ സർവീസുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Share Email
LATEST excelnclexrn
Top