ലോസ് ഏഞ്ചല്‍സ് : ലോസാഞ്ചലസില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ നിന്നും ന്യൂജേഴ്‌സിയിലെ ന്യൂവാര്‍ക്കിലേക്ക് 250 ലധികം യാത്രക്കാരുമായി പറന്ന വിമാനം യാത്ര ആരംഭിച്ച് 40 മിനിറ്റുകള്‍ കഴിഞ്ഞപ്പോഴാണ് എന്‍ജിനില്‍ തീപടര്‍ന്നുവെന്ന സൂചനയെ തുടര്‍ന്ന് തിരിച്ച് ലോസ് ഏഞ്ചല്‍സില്‍ തന്നെ ഇറക്കിയത്.
വിമാനം തിരിച്ചിറക്കുന്നതിന്റെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശ പ്രകാരം ലോസ ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വസുകള്‍ ഒരു മണിക്കൂറോളം നിര്‍ത്തിവെച്ചു. യുനൈറ്റഡ് എയര്‍വേസിന്റെ വിമാനത്തിലാണ് തീ റിപ്പോര്‍ട്ട് ചെയ്തത്. വിമാനം ലാന്‍ഡ്് ചെയ്ത് ഒരു മണിക്കൂറിനുളില്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.
യാത്രക്കാരെ എല്ലാവരേയും സുരക്ഷിതമായി വിമാനത്തില്‍ നിന്നും പുറത്തിറക്കി ടെര്‍മിനലിലേക്ക് മാറ്റി. രാവിലെ 10:43 ന് പറന്നുയര്‍ന്ന വിമാനം തീ പടര്‍ന്നതിനെ തുടര്‍ന്ന് 11:19 ന് തിരിരെ ലാന്‍ഡ് ചെയ്തതായി ഫ്‌ലൈറ്റ് ട്രാക്കര്‍ ഫ്‌ലൈറ്റ്അവെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോയിംഗ് 787-ഒന്‍പത് വിമാനത്തിലാണ് തീ പടര്‍ന്നത്.
Engine fire: Plane carrying 250 passengers makes emergency landing in Los Angeles













