ഇറാൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ ഫോണിൽ സംസാരിച്ചു; പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണ്ണായക നീക്കം

ഇറാൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ ഫോണിൽ സംസാരിച്ചു; പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണ്ണായക നീക്കം

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമാകുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ സംസാരിച്ചു. മേഖലയിലെ സംഘർഷം ഇന്ത്യൻ സമൂഹത്തിലുണ്ടാക്കുന്ന ആശങ്കകൾക്കിടയിലാണ് ഈ നിർണ്ണായക നയതന്ത്ര നീക്കം. ജയശങ്കർ തന്നെയാണ് എക്സിലൂടെ വിവരമറിയിച്ചതെങ്കിലും ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ഫോൺ സംഭാഷണം നടന്നത്. നേരത്തെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചന പുസ്തകത്തിൽ ഒപ്പിട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ മൗനത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ അനുശോചനവും നയതന്ത്ര ചർച്ചകളും നടത്തിയത്.

അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ ഇന്ത്യയുടെ ഇടപെടൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഗൾഫ് മേഖലയിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംഭാഷണം.

Share Email
LATEST
More Articles
Top