സ്വര്‍ഗീയ നാദം’ സംഘടിപ്പിക്കുന്ന ‘ഫേസ് ടു ഫേസ്’ തത്സമയ സംഗീത നിശ മാര്‍ച്ച് 27-ന്

സ്വര്‍ഗീയ നാദം’ സംഘടിപ്പിക്കുന്ന ‘ഫേസ് ടു ഫേസ്’ തത്സമയ സംഗീത നിശ മാര്‍ച്ച് 27-ന്

അറ്റ്‌ലാന്റ : ‘സ്വര്‍ഗീയ നാദം’ സംഘടിപ്പിക്കുന്ന സംഗീത വിരുന്നില്‍ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗണ്‍ ഡെട്രോയിറ്റ് മാര്‍ത്തോമാ പള്ളി വികാരിയുമായ റവ . സന്തോഷ് വര്‍ഗീസ് നിരണം ‘ഫേസ് ടു ഫേസ്’ തത്സമയ സംഗീത പരിപാടി മാര്‍ച്ച് 27 വെള്ളിയാഴ്ച നടക്കും.
”സ്വര്‍ഗ്ഗീയ നാദം’ വോള്യം 43-ന്റെ ഭാഗമായാണ് ഈ ഓണ്‍ലൈന്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി മാര്‍ത്തോമാ സഭയില്‍ വൈദികനായി സേവനമനുഷ്ഠിക്കുന്ന സന്തോഷ് വര്‍ഗീസ് അച്ചന്‍, നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും കവിതകളുടെയും രചയിതാവ് കൂടിയാണ്. ആന്ധ്രാപ്രദേശിലെ മിഷന്‍ മേഖലകളില്‍ ഏഴു വര്‍ഷത്തോളം മിഷണറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാര്‍ച്ച് 27, വെള്ളിയാഴ്ച രാത്രി 8:15 (EST), ഡാളസ് സമയം വൈകിട്ട് 7:15. (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 5:45-ന്) സൂം പ്ലാറ്റ്ഫോമില്‍ ‘സ്വര്‍ഗ്ഗീയ നാദം സംഗീത വിരുന്ന് സംഘടിപ്പിക്കുന്ന സംഗീത നിശയില്‍ പങ്കെടുക്കുന്നതിന് മീറ്റിംഗ് ഐഡി: 769 374 4841 പാസ്‌കോഡ്: music

ഫിലിപ്പ് വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങില്‍ റെവ. ഡോ. ഇട്ടി മാത്യു സമാപന പ്രാര്‍ത്ഥന നിര്‍വഹിക്കും. സണ്ണി, സാബു, ജോജു, അജി, റവ . സാം ലൂക്കോസ്, ക്രിസ്റ്റോ, ഷീബ, ക്രിസ്റ്റ എന്നിവരടങ്ങുന്ന പ്രമുഖ ഗായകനിര പരിപാടിയില്‍ ഗാനങ്ങള്‍ ആലപിക്കും. സംഗീതത്തെയും വചനത്തെയും സ്‌നേഹിക്കുന്ന എല്ലാവരെയും ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു
വാര്‍ത്ത: പി പി ചെറിയാന്‍

‘Face to Face’ live music night organized by ‘Swargeeya Naadam’ on March 27th

Share Email
Top