ഹണ്ടിംഗ്ടണ്‍ വാലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം

ഹണ്ടിംഗ്ടണ്‍ വാലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം

ഹണ്ടിംഗ്ടണ്‍ വാലി (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് ഹണ്ടിംഗ്ടണ്‍ വാലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

കോണ്‍ഫറന്‍സ് പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി റിംഗിള്‍ ബിജു, അകില സണ്ണി, ജെയ്സി ജോണ്‍, ബിസ്മി വര്‍ഗീസ് എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം ദേവാലയത്തില്‍ സന്ദര്‍ശനം നടത്തി.ഇടവക വികാരി വെരി റവ. സി.ജെ ജോണ്‍സണ്‍ കോറെപ്പിസ്‌കോപ്പയും ഇടവക കമ്മിറ്റിയും ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

വെരി റവ. സി.ജെ ജോണ്‍സണ്‍ കോറെപ്പിസ്‌കോപ്പ കോണ്‍ഫറന്‍സ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോണ്‍ഫറന്‍സിനു വേണ്ടിയുള്ള ടീമിന്റെ സമര്‍പ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത് . ‘കൃപയുടെ പാത്രങ്ങള്‍’ എന്നതാണ് ചിന്താ വിഷയം.

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ് ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ് പ്രധാന പ്രഭാഷകര്‍.

റിംഗിള്‍ ബിജു കോണ്‍ഫറന്‍സിന്റെ സ്ഥലം, തീയതി, ചിന്താവിഷയം, പ്രഭാഷകര്‍, കുറഞ്ഞ രജിസ്‌ട്രേഷന്‍ നിരക്ക്, ഭക്ഷണ ക്രമീകരണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കു വെച്ചു.സ്‌പോണ്‍സര്‍ഷിപ്പിനേയും, സുവനീറിനെയും കുറിച്ച് ജെയ്സി ജോണ്‍ വിശദമായി സംസാരിച്ചു.

അകില സണ്ണി എല്ലാ ഇടവക അംഗങ്ങളെയും റാഫിള്‍ ടിക്കറ്റ് എടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിതെന്ന് പറയുകയും, കോണ്‍ഫറസിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ”ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് ഷോയെകുറിച്ച് സംസാരിക്കുകയും ചെയ്തു.

കോണ്‍ഫറന്‍സ് എത്രമാത്രം അനുഗ്രഹപ്രദമാണെന്നു തന്റെ അനുഭവം പങ്കുവെച്ചു ബിസ്മി വര്‍ഗീസ് പറഞ്ഞു.

റിംഗിള്‍ ബിജു ദേവാലയം നല്‍കിയ ഊഷ്മളമായ സ്വാഗതത്തിന് നന്ദി പറഞ്ഞു. കോണ്‍ഫറന്‍സിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ കോണ്‍ഫറന്‍സ് ടീമിന് അവസരം നല്‍കിയ ഇടവക വികാരി വെരി റവ. സി.ജെ ജോണ്‍സണ്‍ കോറെപ്പിസ്‌കോപ്പക്കും, കമ്മിറ്റി അംഗങ്ങള്‍ക്കും ഇടവകക്കാര്‍ക്കും അവര്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി വേേു:െ//ള്യരിലമറ.ീൃഴ/ സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ. അലക്‌സ് കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

Family and Youth Conference Kickoff at Huntington Valley St. Mary’s Orthodox Church Gets Off to a Great Start

വാര്‍ത്ത അയച്ചത് – ജിനേഷ് തമ്പി

Share Email
Top