ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

ജിനേഷ് തമ്പി

ലെവിടൗൺ  (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

കോൺഫറൻസ്  പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി  ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ  ജെയ്‌സൺ തോമസ്, ആശ ജോർജ്, ഈതൻ കൂട്ടുമാത, ഐറിൻ പോൾ, പ്രേംസി ജോൺ, ഫിയോണ ജോൺ, ജുവൽ ജോൺ, ഇവാൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

ദേവാലയ വികാരി ഫാ. ഡോ. എബി ജോർജ്  കോൺഫറൻസ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. റവ. ഡീ ഷോജിൽ എബ്രഹാമും സന്നിഹിതനായിരുന്നു.  ജെയ്‌സൺ തോമസ് കോൺഫറൻസ്  ടീമിനെ ഇടവകാംഗങ്ങൾക്കു പരിചയപ്പെടുത്തി.  

ആശ ജോർജ് കോൺഫറൻസ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകർ രജിസ്ട്രേഷൻ നിരക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചു.

റാഫിൾ പ്രോഗ്രാമിനെയും സമ്മാനങ്ങളേയും കുറിച്ച് ഇവാൻ കൂട്ടുമാത സംസാരിച്ചു.  കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈതൻ കൂട്ടുമാത നൽകി.
സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ഐറിൻ പോൾ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിവിധ വ്യക്തിഗത, ബിസിനസ് നിരക്കുകളെക്കുറിച്ച് വിശദമായി പറയുകയും ചെയ്തു.

മുൻ വർഷങ്ങളിൽ കോൺഫറൻസിൽ പങ്കെടുത്തതിന്റെ  അനുഭവങ്ങളെക്കുറിച്ച് ഫിയോണ ജോൺ സംസാരിക്കുകയും  ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും  പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സൈറ്റ് & സൗണ്ട് ഷോ, വെബ്‌സൈറ്റ്, കോൺഫറൻസിലേക്ക് പോകാനും വരുവാനുമുള്ള ബസ് സൗകര്യം എന്നിവ ജെയ്‌സൺ എടുത്തുകാട്ടി. ഈ വർഷത്തെ കോൺഫറൻസിനുള്ള ഗായകസംഘം ഫാ. ജോൺ തോമസിന്റെ നേതൃത്വത്തിൽ ലോംഗ് ഐലൻഡ് ഏരിയ നയിക്കുമെന്നും, ഇടവകക്കാരെ ഗായകസംഘത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഫാ. ഡോ. എബി ജോർജ് കോൺഫറൻസിൽ പങ്കെടുക്കാൻ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസിനു വേണ്ടിയുള്ള  ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്സ്  കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Family and Youth Conference Kickoff at St. Thomas Malankara Orthodox Church Levittown

Share Email
Top