ഒഡീഷയില്‍ മെഡിക്കല്‍ കോളജില്‍ തീപിടുത്തം: 10 രോഗികള്‍ മരിച്ചു

ഒഡീഷയില്‍ മെഡിക്കല്‍ കോളജില്‍ തീപിടുത്തം: 10 രോഗികള്‍ മരിച്ചു

കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ എസ്സിബി മെഡിക്കല്‍ കോളജിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 രോഗികള്‍ പൊള്ളലേറ്റു മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. ട്രോമ കെയര്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്, ഐസിയുവിലെ എസിയിലോ മെഡിക്കല്‍ ഉപകരണങ്ങളിലോ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച്, പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗുരുതരമായ നിരവധി രോഗികള്‍ ചികിത്സയിലായിരുന്ന ട്രോമ കെയര്‍ യൂണിറ്റിന്റെ ഒന്നാം നിലയിലായിരുന്നു തീപിടുത്തം. മിനിറ്റുകള്‍ക്കുള്ളില്‍, ഐസിയു വാര്‍ഡില്‍ കനത്ത പുക നിറഞ്ഞു, രാഗികളെ ഒഴിപ്പിക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിച്ചെങ്കിലും അതിശക്തമായ പുകയിലും തീയിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

സംഭവത്തെത്തുടര്‍ന്ന്, മുഖ്യമന്ത്രി മാജ്ഹി ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്യ്തു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഒഡീഷ ആരോഗ്യ സെക്രട്ടറി അശ്വതി എസ്, കട്ടക്ക് ജില്ലാ കളക്ടര്‍ ദത്താത്രയ ഭൗസാഹെബ് ഷിന്‍ഡെ, കട്ടക്ക് ഡിസിപി ഋഷികേശ് ഖിലാരി എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

Fire breaks out at medical college in Odisha: 10 patients die

Share Email
LATEST
More Articles
Top