ഫോമ സെന്‍ട്രല്‍ റീജിയന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ഫോമ സെന്‍ട്രല്‍ റീജിയന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: സാങ്കേതിക വിദ്യയും സോഷ്യല്‍ മീഡിയയും ലോകത്തെ കൈയടക്കി യിരിക്കുന്ന ഈ കാലഘട്ടത്തില്‍, അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫോമ സെന്‍ട്രല്‍ റീജിയന്‍ വെബ്‌സൈറ്റ് ആരംഭിച്ചു ഫെബ്രുവരി 10-ന് ചിക്കാഗോയില്‍ നടന്ന ചടങ്ങില്‍ ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ബിജു യോഹന്നാന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തില്‍ റവ. ബിജു യോഹന്നാന്‍ അച്ചന്‍, ഫോമ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സമൂഹത്തിന്റെ സമഗ്ര നന്മയും ഐക്യവും ലക്ഷ്യമാക്കി യുള്ളതാകണമെന്ന് ഓര്‍മ്മിപ്പിച്ചു. ഫോമ സെന്‍ട്രല്‍ റീജിയന്‍ കൈകൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, ഭാവിയിലും ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ആശംസിക്കുകയും ചെയ്തു. ഫോമ സെന്‍ട്രല്‍ റീജിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, വെബ്‌സൈറ്റ് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച വെബ്‌സൈറ്റ് കമ്മിറ്റി ചെയര്‍മാന്‍ പ്രേംജിത്ത് വില്യംസിനെയും, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി
രേഖപ്പെടുത്തുകയും ചെയ്തു.

അവരുടെ കൂട്ടായ പരിശ്രമം ഈ സംരംഭത്തിന് ശക്തമായ അടിത്തറയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഫോമ സെന്‍ട്രല്‍ റീജിയന്‍ ചെയര്‍മാന്‍ ആന്റോ കവലക്കല്‍, സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ട്രഷറര്‍ രാജന്‍ തലവടി, കമ്മിറ്റി
അംഗങ്ങളായ ജാസ്മിന്‍ ഇമ്മാനുവേല്‍, ജെയിംസ് പുന്തപുരയില്‍, ജോര്‍ജ് മാത്യു, ഡെല്‍സി മാത്യു, ബെഞ്ചമിന്‍ തോമസ്, രഞ്ജു ചെറിയാന്‍ എന്നിവര്‍പങ്കെടുത്തു. വെബ്‌സൈറ്റ് ലോഞ്ചിങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു നന്ദി രേഖപ്പെടുത്തി. പുതിയ ഈ ഡിജിറ്റല്‍ വേദി ഫോമയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വ്യാപിപ്പിക്കുകയും, സമൂഹത്തോടുള്ള ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുന്ന ഒരു ശക്തമായ മാധ്യമമാകുമെന്ന പ്രതീക്ഷയും എല്ലാവരും പങ്കുവച്ചു.
വെബ്‌സൈറ്റ് അഡ്രസ് :fomaacentralregion.org

Foma Central Region website launched

Share Email
LATEST excelnclexrn
Top