ഫോമാ 2026-2028 കാലഘട്ടത്തിനായുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ മാത്യു വര്‍ഗീസിന്റെ നേതൃത്വത്തില്‍ സണ്‍ഷൈന്‍ റീജിയനില്‍ നടത്തിയ ജനസമ്പര്‍ക്ക പര്യടനത്തിന് മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ . മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ (MAT) പ്രതിനിധികളും ജനകീയ നേതാക്കളും ഫോമാ ടീം പ്രോമിസിന് പിന്തുണയുമായി എത്തി.
പതിനൊന്നു വര്‍ഷത്തിലേറെയായി ടാമ്പാ മലയാളി സമൂഹത്തിനിടയില്‍ മാനവികത, നിഷ്പക്ഷത, സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്ന പ്രവര്‍ത്തനം എന്നിവ മുഖമുദ്രയാക്കി മുന്നേറുന്ന മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ ഒരു മാതൃകാസംഘടനയാണ് . സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി, മത്സരബുദ്ധികളെ അതിജീവിച്ച് യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്ന സ്വാഭാവിക സമീപനം സ്വീകരിക്കുന്ന മാതൃകയാണ് മലയാളി അസോസിയേഷന്‍ ടാമ്പാ എന്ന് മാത്യു വര്‍ഗീസ് അഭിപ്രായപ്പെട്ടു.
ദുഷ്പ്രചരണങ്ങളും, വ്യക്തിമഹത്വല്‍ക്കരണവും നിറഞ്ഞാടുന്ന ഈ കാലഘട്ടത്തില്‍ സൗഹൃദപരവും,ജനാധിപത്യപരവുമായ ഒരു കൂട്ടായ്മയോടുള്ള സാമൂഹിക പ്രവര്‍ത്തനമാണ് സമൂഹത്തിന് ഏറ്റവും ആവശ്യമെന്ന് ടീം പ്രോമിസ് കരുതുന്നതായും പ്രതിനിധികള്‍ പറഞ്ഞു .
മലയാളി അസോസിയേഷന്‍ ഓഫ് താമ്പയെ പ്രതിനിധീകരിച്ച് ജിനോ വര്‍ഗീസ്, ജോസ്‌മോന്‍ തത്തംകുളം, ജോമോന്‍ തെക്കെത്തോട്ടിയില്‍, ബിഷന്‍ ജോസഫ്, ബാബു പോള്‍ എന്നിവരും പങ്കെടുത്തു. ഫോമാ പ്രോമിസ് ടീം മുഖേന ടാമ്പയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. പുതുമയുള്ള സമീപനവും വ്യക്തമായ നിലപാടുകളും സമൂഹം ആവേശത്തോടെ സ്വീകരിക്കുന്നു എന്ന് ടാമ്പക്കാരനും ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയുമായ ടിറ്റോ ജോണ്‍ അഭിപ്രായപ്പെട്ടു. പ്രസ്തുത യോഗത്തില്‍ ടീം പ്രോമിസിനെ പ്രതിനീതികരിച്ചു മാത്യു വര്‍ഗീസ് – പ്രസിഡണ്ട് ,അനു സ്‌കറിയ – സെക്രട്ടറി, ബിനോയ് തോമസ് – ട്രഷറര്‍ ,ജോണ്‍സണ്‍ ജോസഫ് – വൈസ് പ്രസിഡന്റ് , രേഷ്മ രഞ്ജന്‍ – ജോയിന്റ് സെക്രട്ടറി , ടിറ്റോ ജോണ്‍ – ജോയിന്റ് ട്രഷറര്‍ എന്നിവര്‍ പങ്കെടുത്തു
Foma Team Promise members met with representatives of the Malayali Association of Tampa (MAT)













