എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: ഫോമായുടെ ഭാവി വളര്‍ച്ച മുന്നില്‍ക്കണ്ട് 2025 ഒക്‌ടോബര്‍ 25-ന് ഫിലഡല്‍ഫിയയില്‍ ചേര്‍ന്ന മിഡ് ടേം ജനറല്‍ ബോഡി അവതരിപ്പിച്ച കോണ്‍സ്റ്റിറ്റിയൂഷന്‍ അമന്‍മെന്റ് അനുസരിച്ച് വിവധ റീജിയനുകള്‍ പുനര്‍ ക്രമീകരിക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. യു.എസിലെയും കാനഡയിലെയും 100 അംഗ സംഘടനകളെ ജിയോഗ്രാഫിക്കലായാണ് വിവിധ റീജിയനുകളായി വിഭജിക്കുന്നത്. അതാത് പ്രദേശങ്ങളിലെ റീജിയനുകളെ, അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ പുനക്രമീകരണം.
ഇതനുസരിച്ച് ഫോമാ വെസ്റ്റേണ്‍ റീജിയണ്‍ മുന്നായി വിഭജിക്കുകയും സ്വതന്ത്രമായ പേരുകള്‍ സ്വീകരിക്കുകയും ചെയ്ത വിവരം ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിക്കുകയുണ്ടായി. ഹോളിവുഡ് റീജിയണ്‍ (കാലിഫോര്‍ണിയ സൗത്ത്), ഗോള്‍ഡണ്‍ റീജിയണ്‍ (കാലിഫറോര്‍ണിയ നോര്‍ത്ത് & വാഷിങ്ടണ്‍), മൗണ്ടന്‍ റീജിയണ്‍ (അരിസോണ, കൊളറാഡോ & ലാസ് വേഗാസ്) എന്നിങ്ങനെയാണ് വെസ്റ്റേണ്‍ റീജിയണ്‍ വിഭജിച്ചിരിക്കുന്നത്. ഹോളിവുഡ് റീജിയന്റെ കീഴില്‍ കല, ഒരുമ, ഐ.ഇ.എം.എ, വി.എം.എ.എസ്.സി, സരിഗമ എന്നീ അഞ്ച് അസോസിയേഷനുകള്‍ ഉള്‍പ്പെടുന്നു.
ഗോള്‍ഡണ്‍ റീജിയനില്‍ മങ്ക, ബേ മലയാളി, സര്‍ഗം, സാക്രമെന്റോ സ്‌പോര്‍ട്‌സ് ആന്റ് ചാരിറ്റി ക്ലബ്, എം.എ.സി.സി, കെ.എ.ഡബ്‌ള്യു, കെ.സി.സി എന്നീ സംഘടനകളും മൗണ്ടന്‍ റീജിയണില്‍ അരിസോണ മലയാളി അസോസിയേഷന്‍, കൊളറാഡോ മലയാളി അസോസിയേഷന്‍, ലാസ് വേഗാസ് മലയാളി അസോസിയേഷന്‍ എന്നി സംഘടനകളും ഉള്‍പ്പെടുന്നു. സാക്രമെന്റോ സ്‌പോര്‍ട്‌സ് ആന്റ് ചാരിറ്റി ക്ലബിന്റെ എക്‌സ് ഒഫീഷ്യോ ആണ് നിലവിലെ നാഷണല്‍ ട്രഷററായ സിജില്‍ പാലയ്ക്കലോടി. പുതുതായി രൂപീകരിക്കപ്പെട്ട റീജിയനുകള്‍ക്ക് വരുന്ന ഏപ്രില്‍ 8-ാം തീയതി ബുധനാഴ്ച ഓണ്‍ലൈനില്‍ കൂടുന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഔദ്യോഗിക അംഗീകാരം നല്‍കും.
ജോണ്‍സണ്‍ ജോസഫ് ആണ് നിലവിലെ വെസ്റ്റേണ്‍ റീജിയണ്‍ ആര്‍.വി.പി. സാജന്‍ മൂലേപ്ലാക്കല്‍, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, സുജ ഔസോ, ഓജസ് ജോണ്‍, ഡോ. മഞ്ജു പിള്ള (വിമന്‍സ് ഫോറം), ആഗ്നസ് ബൈജു (യൂത്ത് ഫോറം), ശരത്ത് നായര്‍ (യൂത്ത് ഫോറം) എന്നിവര്‍ വെസ്റ്റേണ്‍ റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗങ്ങളുമാണ്. ഇക്കൊല്ലം ജൂലൈയിലെ ഫാമിലി കണ്‍വന്‍ഷനോടനുബന്ധിച്ച് 31-ാം തീയതി നടക്കുന്ന ഇലക്ഷനില്‍ പുതിയ ആര്‍.വി.പിമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരെ തിരഞ്ഞടുക്കുന്നതു വരെ നിലവിലുള്ളവര്‍ തല്‍ സ്ഥാനത്ത് തുടരുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.
FOMAA Western region divided into 3 RVP etc will continue till next election scheduled to July 31st













