ഫോമാ വെസ്റ്റേണ്‍ റീജിയന്റെ ലൈവ് മ്യൂസിക് ‘സ്വരസന്ധ്യ’ മാര്‍ച്ച് 8-ന്: ആര്‍.വി.പി ജോണ്‍സണ്‍ ജോസഫ്‌

ഫോമാ വെസ്റ്റേണ്‍ റീജിയന്റെ ലൈവ് മ്യൂസിക് ‘സ്വരസന്ധ്യ’ മാര്‍ച്ച് 8-ന്: ആര്‍.വി.പി ജോണ്‍സണ്‍ ജോസഫ്‌

പന്തളം ബിജു

കാലിഫോര്‍ണിയ: ദൈന്യദിന ജീവിതത്തിന്റെ മാനസിക പിരിമുറുക്കത്തില്‍ നിന്നും അല്പം മാറിനിന്ന് കുറച്ച് ശുദ്ധസംഗീതത്തിന്റെ സ്വരമാധുരിക്കൊപ്പം കാതോര്‍ത്തിരിക്കാന്‍, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഫോമാ വെസ്റ്റേണ്‍ റീജിയന്റെ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നിങ്ങള്‍ക്കായി ‘സ്വരസന്ധ്യ – സംഗീത സായാഹ്നം’ ഒരുക്കുന്നു. മാര്‍ച്ച് മാസം എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് എട്ട് മണി – EST (അഞ്ച് മണി – PST) മുതല്‍ ആരംഭിക്കുന്ന സ്വരസന്ധ്യ സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നതായി ആര്‍.വി.പി ജോണ്‍സണ്‍ ജോസഫ് അറിയിച്ചു. അലയലയായി ഒഴുകിയെത്തുന്ന ശ്രുതി ശുദ്ധമായ ഗാനങ്ങള്‍ ആലപിക്കുന്നത് പ്രശസ്ത ഗായികയും ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍-6 വിജയിയുമായ മെറിന്‍ ഗ്രിഗറിയും, മറ്റു അമേരിക്കന്‍ മലയാളി ഗായികമാരുമാണ്.

വനിതാ ദിനത്തില്‍ റീജിയണിലെ വനിതകള്‍ അണിനിരക്കുന്ന റീജിയന്റെ പരിപാടി എന്ന പ്രത്യേകതയും ഇതിനുണ്ട്. ആരതി സ്‌കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടര്‍ ആശ ഗോപാല്‍ ആണ് ചീഫ് ഗസ്റ്റ്. ഒന്നര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന സംഗീത സായാഹ്നത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് റീജിയണല്‍ വുമണ്‍സ് ഫോറം ചെയര്‍ ബീന പോള്‍, ഫോമാ നാഷണല്‍ വുമണ്‍സ് ഫോറം കമ്മറ്റി മെമ്പര്‍ ഡോ: മഞ്ജു പിള്ള, റീജിയണല്‍ വുമണ്‍സ് ഫോറം അഡൈ്വസറി ചെയര്‍ ജാസ്മിന്‍ പരോള്‍ എന്നിവരാണ്.

ആര്‍.വി.പി ജോണ്‍സന്‍ ജോസഫ് നയിക്കുന്ന വെസ്റ്റേണ്‍ റീജിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍, സാജന്‍ മൂലേപ്ലാക്കല്‍, സുജ ഔസോ, ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി, ഓജാസ് ജോണ്‍, ആഗ്‌നസ് ബിജു, ശരത് നായര്‍, ചെയര്‍മാന്‍ റിനി പൗലോസ്, സെക്രട്ടറി സജിത്ത് തൈവളപ്പില്‍, ട്രഷറര്‍ മാത്യു ചാക്കോ, വൈസ് ചെയര്‍മാന്‍ ജോസഫ് ഔസോ, ജോയിന്റ് സെക്രട്ടറി സെല്‍ബി കുര്യാക്കോസ്, പി.ആര്‍.ഒ പന്തളം ബിജു എന്നിവര്‍ ചേര്‍ന്ന് വിപുലമായ അലോചന യോഗങ്ങള്‍ ഇതിനോടകം നടന്നുകഴിഞ്ഞു.

പരിപാടിക്ക് ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്മിത നോബിള്‍, സെക്രട്ടറി ആശ മാത്യു, ട്രഷറര്‍ ജൂലി ബിനോയ്, സ്വപ്ന സജി, ഗ്രേസി ജെയിംസ്, വിഷിന്‍ ജോ എന്നിവര്‍ ഹൃദ്യമായ ആശംസകള്‍ നേര്‍ന്നു.

പരിപാടിയില്‍ പങ്കെടുക്കാനുള്ള

ZOOM Meeting ID: 899 9659 1750
Passcode: 077286

FOMAA Western region’s music program ‘SWARASANDHYA’ on March 8th Sunday 2026 at 8 pm

Share Email
LATEST
More Articles
Top