പന്തളം ബിജു
കാലിഫോര്‍ണിയ: ആസ്വാദക മനസുകളെ അനുഭൂതിയുടെ സാന്ദ്രലയത്തില്‍ ആറാടിച്ച ‘സ്വരസന്ധ്യ’ എന്ന സായാഹ്ന സംഗീത പരിപാടി ഫോമ വെസ്റ്റേണ്‍ റീജിയന്റെ മകുടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തു. ആര്‍.വി.പി ജോണ്‍സണ്‍ ജോസഫിന്റെ മേല്‍നോട്ടത്തില്‍, ഫോമാ വെസ്റ്റേണ്‍ റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ നേതാക്കളായ ബീന പോള്‍, ഡോ. മഞ്ജു പിള്ള, ജാസ്മിന്‍ പരോള്‍, വിനിത സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍, അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ഞായറാഴ്ച സായാഹ്നത്തില്‍ ആരംഭിച്ച ‘സ്വരസന്ധ്യ’ ഗാനങ്ങളുടെ മധുരിമയാലും ജനപങ്കാളിത്തം കൊണ്ടും ഹൃദ്യമായിരുന്നു.

വെസ്റ്റേണ്‍ റീജിയനില്‍ നിന്നുള്ള വനിതാ ഗായികമാര്‍ക്ക് അവരുടെ സംഗീത വാസന പ്രകടിപ്പിക്കാന്‍ ഒരുക്കിയ വേദിയും തീയതിയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഗായികമാരായ എലെയ്ന്‍ സജി, അപര്‍ണ ബീന, ധനുശ്രീ, ദുര്‍ഗ, ധന്യ ഗോപിനാഥ്, പ്രീത സായൂജ്, ഐശ്വര്യ, എന്നിവരുടെ ആലാപനങ്ങള്‍ ഏവരുടെയും മുക്തകണ്ഠമായ പ്രശംസയേറ്റുവാങ്ങി.
മുഖ്യ അതിഥിയായി ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍-6 വിജയിയും പ്രശസ്ഥ ഇന്ത്്യന്‍ പ്ലെ ബാക് സിംഗുമായ മെറിന്‍ ഗ്രിഗറി, ആരതി സ്‌കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടര്‍ ആശ ഗോപാല്‍, എന്നിവര്‍ പങ്കെടുത്തു. മൂന്ന് മണിക്കൂറോളം തുടര്‍ച്ചയായി നടത്തപ്പെട്ട ഈ പരിപാടിയുടെ വിജയത്തിനായി മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവര്‍ ഏറെയായിരുന്നു. സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്ത സെക്രട്ടറി സജിത്ത് തൈവളപ്പില്‍, ജാക്‌സണ്‍ പൂയപ്പാടം, സാജന്‍ മൂലേപ്ലാക്കല്‍, എന്നിവര്‍ പ്രത്യേക പ്രശംസക്കര്‍ഹരായി.
ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ട്രഷറര്‍ സിജില്‍ പാലക്കലോടി, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, നാഷണല്‍ വുമണ്‍സ് ഫോറം ചെയര്‍ സ്മിത നോബിള്‍, എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ആര്‍.വി.പി ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വല്‍ വെസ്‌റേറണ്‍ റീജിയനില്‍ നടക്കുന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളെ ബേബി മണക്കുന്നേല്‍ അഭിനന്ദിച്ചു. ആരും തുണയില്ലാതെ വഴിയോരങ്ങളില്‍ അലഞ്ഞു തിരിയുന്ന സ്ത്രീകളുടെയും അവര്‍ക്കു ജനിക്കുന്ന കുഞുങ്ങളുടെയും അഭയ കേന്ദ്രമായ സ്‌നേഹതീരം ഓര്‍ഫനേജിനു വെസ്റ്റേണ്‍ റീജിയന്‍ അംഗങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
ഫോമായുടെ വിവിധ റീജിയനുകളില്‍ നിന്നും ധാരാളം ആസ്വാദകര്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ഡോ. മഞ്ജു പിള്ള സ്വാഗതവും, വിമന്‍സ് ഫോറം സെക്രട്ടറി വിനിത സുരേഷ് നന്ദിയും പറഞ്ഞു. റീജിയനില്‍ നിന്നുമുള്ള നാഷണല്‍ കമ്മറ്റി മെംബേഴ്‌സായ സാജന്‍ മൂലേപ്ലാക്കല്‍, സുജ ഔസോ, ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി, ഓജസ് ജോണ്‍, ആഗ്‌നസ് ബിജു, ശരത് നായര്‍ എന്നിവരും, റീജിയണല്‍ കമ്മറ്റി ചെയര്‍ റിനി പൗലോസ്, ട്രഷറര്‍ മാത്യു ചാക്കോ, വൈസ് പ്രസിഡന്റ് ജോസഫ് ഔസോ, ജോയിന്റ് സെക്രട്ടറി സെല്‍ബി കുര്യാക്കോസ്, പി.ആര്‍.ഒ പന്തളം ബിജു, ജാസ്മിന്‍ പരോള്‍, രശ്മി സജി, റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍ ബീന പോള്‍, സെക്രട്ടറി വിനിത സുകുമാരന്‍, വൈസ് ചെയര്‍മാന്‍ തുഷാര ഉറുമ്പില്‍, ജോയിന്റ് സെക്രട്ടറി ശ്രീവാണി സ്റ്റീജിത്ത്, രേഷ്മ നാരായണ സ്വാമി, ഫെസ്റ്റിന തോമസ്, റോണിയ താജു, ഫെസ്റ്റിന തോമസ്, എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
FOMAA Western region’s music program ‘SWARASANDHYA’ rocks on International Women’s Day













