ടെഹ്‌റാന്‍: ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി സൈനീക നീക്കം നടത്തുന്നതിനിടെ പശ്ചിമേഷ്യയില്‍ ഈ ആഴ്ച്ച അതിശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയെന്നു പ്രവചനം. ഇറാന്‍ മുതല്‍ ഖത്തര്‍ വരെയുള്ള മേഖലകളിലാവും അതിശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളത്.
വളരെ പ്രതികൂലമയാ കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്. ഈ മേഖലയില്‍ വ്യാപകമയാ പ്രളയസാധ്യതയും പൊടിക്കാറ്റും ഉണ്ടാവും. ഇന്ന് ഇസ്രായേലിലും ലെബനോണിലും മഴയും കാറ്റും ഇടിമിന്നലും തുടങ്ങും. വ്യാഴാഴ്ചയോടെ ഈ കാറ്റ് ശക്തമായി മാറുകയും സിറിയയില്‍ നിന്ന് അറേബ്യന്‍ ഉപദ്വീപിലേക്കും വ്യാപിക്കുകയും ചെയ്യും. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുഎഇ, ഇറാന്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാവും.
പ്രധാനമായും ശക്തമായ ഇടിമിന്നലോടു കൂടിയ മഴ, മണിക്കൂറില്‍ 60 മൈലില്‍ കൂടിയ വേഗത്തില്‍ കനത്ത കാറ്റ് എന്നിവയും കൂടാതെ ആലിപ്പഴമഴ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ഒരിഞ്ചില്‍ കൂടുതല്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്, ഇത് മിന്നല്‍ പ്രളയത്തിനും നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ടിനും കാരണമാകും. ദുബായ്, അബുദാബി പോലുള്ള നഗരങ്ങളില്‍ ഇത് പ്രതിസന്ധി സൃഷ്ടിക്കാം.
സാധാരണയായി ദുബായില്‍ വര്‍ഷത്തില്‍ ശരാശരി 3.12 ഇഞ്ച് മഴ മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ ഒരു ഇഞ്ച് മഴ പോലും അവിടെ വലിയ പ്രതിസന്ധിയുണ്ടാക്കും.അറേബ്യന്‍ മരുഭൂമിയില്‍ ഹബൂബ് (പൊടിക്കാറ്റ്) ഉണ്ടാകുകയും, കാഴ്ചപരിധി കുറയുകയും ശക്തമായ കാറ്റ് അനുഭവപ്പെടുകയും ചെയ്യും. ഇറാനിലെ മലനിരകളുള്ള ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
Forecast predicts severe flooding and storms in West Asia during Iran war













