പ്യോംഗ്യാംഗ്: ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടരുതെന്നും ഇറാന്റെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇറാനിയന്‍ ജനതയ്ക്കാണെന്നും ഉത്തരകൊറിയ. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരേ നടത്തുനന യുദ്ധത്തെയും ഉതതരകൊറിയന്‍ ഭരണകൂടം രൂക്ഷമായി വിമര്‍ശിച്ചു.\
ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമാണ്. ലോക സമാധാനത്തിനു തന്നെ ഇത് ഭീഷണിയാണെന്നും ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആഗോള മേഖലയില്‍ ഇത് വലിയ അസ്ഥിരതയ്ക്ക് തന്നെ ഇടയാക്കുമെന്നു ഉത്തരകൊറിയന്‍ സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു രാജ്യത്തിന്റെ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്താന്‍ വിദേശ രാജ്യങ്ങള്‍ ഒരുമിച്ച്് നിന്ന് സൈനിക നീക്കം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഉത്തരകൊറിയന്‍ ഭരണകൂടം വ്യക്തമാക്കി.
Foreign countries should not interfere in Iran’s internal affairs: North Korea supports Iran













