വാഷിംഗ്ടണ്‍: ഇറാനിലേക്ക് കൂടുതല്‍ കരസേനാംഗങ്ങളെ അയയ്ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്സാതവനയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി മുന്‍ സൈനീക മേധാവികള്‍. കരമാര്‍ഗമുള്ള യുദ്ധം നടത്തുമോ ഇല്ലയോ എന്നതില്‍ ട്രംപ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ കരമാര്‍ഗമുളള യുദ്ധം നടത്താന്‍ നീക്കമുണ്ടായാല്‍ സൈനീകരുടെ ഉള്‍പ്പെടെ വലിയ നഷ്ടത്തിന് ഇടയായേക്കുമെന്ന മുന്നറിയിപ്പാണ് മുന്‍ സൈനീക മേധാവികള്‍ നടത്തിയിട്ടുള്ളത്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് 5,000 സൈനികരെ വിന്യസിക്കാന്‍ നീക്കമെടുക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്. ഇത്തരത്തില്‍ കൂടുതല്‍ കരസേനാംഗങ്ങളെ അയയ്ക്കുന്നത് സംഘര്‍ഷം വര്‍ധിക്കുന്നതിനും അതുവഴി കൂടുതല്‍ സൈനീകരുടെ മരണത്തിനും ഇടയാക്കുമെന്നും വിദ്ഗധര്‍ മുന്നറിയിപ്പ് നല്കി.
സൈനീകരെ എത്തിക്കുന്നതില്‍ പ്രധാനം ഇറാന്റെ എണ്ണ ദ്വീപായ ഖാര്‍ഗിലെ ആക്രമണങ്ങള്‍ക്കായാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ ദ്വീപ് പിടിച്ചെടുത്താല്‍ ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തന്നെ തകര്‍ക്കപ്പെടും. ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ ഗതാഗതം നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് സമീപമുള്ള ഈ പ്രദേശം തന്ത്രപ്രധാനമായതിനാല്‍ അതിന്റെ നിയന്ത്രണം നിര്‍ണായകമാണ്.
അമേരിക്കന്‍ സേനയുടെ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ പാരാട്രൂപ്പര്‍മാരെ ഉപയോഗിച്ച് ദ്വീപില്‍ പാരാഷൂട്ട് ഇറക്കല്‍, മറൈന്‍ സേനയുടെ സമുദ്ര മാര്‍ഗത്തിലുള്ള ആക്രമണം, ഹെലികോപ്റ്റര്‍ വഴി സൈനികരെ ഇറക്കല്‍ തുടങ്ങിയ വിവിധ തന്ത്രങ്ങള്‍ പരിഗണനയിലാണ്. എന്നാല്‍ ഇവയൊക്കെ ഉയര്‍ന്ന അപകടസാധ്യതകള്‍ ഉള്‍ക്കൊ ള്ളുന്നതാണ്. നിലവില്‍ വിന്യസിക്കപ്പെടുന്ന സൈനീകര്‍ ടാങ്കറുകള്‍ പോലുളള യുദ്ധോപകരണങ്ങളില്ലാതെയാണ് പോര്‍മുഖത്ത് നില്‌ക്കേണ്ടി വരുന്നത്. ഇത് മൂലം ദീര്‍ഘകാലം യുദ്ധം തുടരാന്‍ കഴിയില്ലെന്നും വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇപ്പോള്‍ വിന്യസിക്കുമെന്നറിയിച്ചിട്ടുള്ള സൈനീകരെ ഉപയോഗിച്ച് ശക്തിപ്രകടനമാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. അമേരിക്ക കൂടുതല്‍ സൈനീകരെ വിന്യസിച്ചാലും പിന്‍മാറാന്‍ സമ്മതമല്ലെന്ന സൂചനകളാണ് ഇറാന്റെ ഭാഗത്തു നിന്നും പുറത്തു വരുന്നത്.ഇതിനകം ഇറാന്റെ ആക്രമണങ്ങളില്‍ ഏഴ് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Former military chiefs and experts warn against sending US troops to Iran for ground war













