ബംഗളൂരു: മൈസൂരിലുണ്ടായ ബസ് അപകടത്തില്‍ നാലു മലയാളികള്‍ക്ക് ദാരുണാന്ത്യം. മൈസൂരു എക്സ്പ്രസ് ഹൈവേയില്‍ ചന്നപട്ടണ പുട്ടപ്പനതൊഡിക്ക് സമീപത്താണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍, മാഹി സ്വദേശി സുല്‍ഫിക്കര്‍, ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സക്കീര്‍, റഷീദ് എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങങള്‍ ലഭ്യമായിട്ടില്ല. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.പി കെ ട്രാവസില്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത . ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.
Four Malayalis die tragically in a bus accident in Mysore













