പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള ആക്രമണം ഇറാന്‍ ഉടന്‍ അവസാനിപ്പിക്കണമെന്നു ഫ്രാന്‍സ്

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള ആക്രമണം ഇറാന്‍ ഉടന്‍ അവസാനിപ്പിക്കണമെന്നു ഫ്രാന്‍സ്

പാരീസ്: ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരേ നടത്തുന്ന സൈനീക നടപടിക്കെതിരേ ഇറാന്‍ പശ്ചിമേഷ്യയിലെ അയല്‍രാജ്യങ്ങള്‍ക്കു നെേര നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നു ഫ്രാന്‍സ്.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതോടൊപ്പം ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള നടപടു സ്വീകരിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് നയതന്ത്രപരമായ പരിഹാരമാണ് കണ്ടെത്തേണ്ടതെന്നും മിസൈല്‍ പദ്ധതികള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഇറാനില്‍ തടവിലാക്കിയിട്ടുള്ള ഫ്രഞ്ച് പൗരന്മാരായ സെസില്‍ കോഹ്ലറുടേയും ജാക്സ് പാരിസിന്റെയും മോചനം വേഗത്തിലാക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടങ്ങിയതിനു ശേഷം ഇറാന്‍ പ്രസിഡന്റുമായി നേരിട്ട് സംസാരിക്കുന്ന ആദ്യ വിദേശ നേതാവാണ് മാക്രോണ്‍.

France calls on Iran to immediately end attacks on Middle East countries

Share Email
LATEST
More Articles
Top