സിപിഎം പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്നു ജി.സുധാകരന്‍

സിപിഎം പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്നു ജി.സുധാകരന്‍

ആലപ്പുഴ: സിപിഎം പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്നു മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജി.സുധാകരന്‍. താന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചില്‍ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല

. പൊതു പരിപാടികളില്‍ അവഗണിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ താന്‍ പരിഗണന അര്‍ഹിക്കുന്നില്ലെന്നു പറഞ്ഞു. എം വി ഗോവിന്ദന്‍ നടത്തിയത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചിട്ടും ആരും തിരുത്തിയില്ലെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ വ്്യക്തമാക്കി.

അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ തനിക്ക് ക്ഷണക്കത്ത് പോലും നല്‍കിയില്ല. ആദര്‍ശ ആശയങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം നില്‍ക്കുംമെന്നും സുധാകരന്‍ വ്യക്തമാക്കി.

G. Sudhakaran says CPM party membership will not be renewed

Share Email
LATEST
Top