തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയില്‍ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകള്‍ അടച്ചു. കോളജ് ഹോസ്റ്റലുകള്‍ ഉള്‍പ്പെട എല്‍പിജി ലഭ്യതയ ഇല്ലാതായതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ഇതിനിടെ ഹോര്‍മൂസ് കടലിടുക്കുവഴി രണ്ട് ഇന്ത്യന്‍ എല്‍പിജി ഗാസ് കപ്പലുകള്‍ക്ക് യാത്രാനുമതി നല്കിയത് ആശ്വാസ വാര്‍ത്തയായി. സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പല്‍ കൂടി ഇന്ന് ഇന്ത്യയില്‍ എത്തും.
ഗ്യാസ ലഭ്യത കുറഞ്ഞതോടെ ചെറുകിട വ്യാപാര കേന്ദ്രങ്ങളെയാണ പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്.
ഹോട്ടലുകള്‍, തട്ടുകട, ഹോസ്റ്റലുകളള്‍ എന്നിവ പലതും അടച്ചുപൂട്ടുകയും മെനു വെട്ടിക്കുറക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജിയ്ക്ക് പ്രതിസന്ധിയില്ലെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചരിക്കുന്നത്.
Gas crisis: Hotels are falling; hostels are also facing closure













