ജോര്‍ജ് മണ്ണിക്കരോറ്റിനെ ലാനയുടെ നേതൃത്വത്തില്‍ ആദരിച്ചു (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക)

ജോര്‍ജ് മണ്ണിക്കരോറ്റിനെ ലാനയുടെ നേതൃത്വത്തില്‍ ആദരിച്ചു (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക)

ന്യൂയോര്‍ക്ക്: ലാനയുടെ ആദ്യകാല പ്രവര്‍ത്തകനും, 2013- 15 വര്‍ഷങ്ങളിലെ വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത എഴുത്തുകാരന്‍ ജോര്‍ജ് മണ്ണിക്കരോട്ടിനെ ആദരിച്ചു.

1974 മുതല്‍ ന്യൂയോര്‍ക്കിലെയും തുടര്‍ന്ന് ഹൂസ്റ്റ്‌നിലെയും വിവിധ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് ജോര്‍ജ്മണിക്കരോട്ട്. നോവലിസ്റ്റ്, പ്രഭാഷകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനാണ്.

അമേരിക്കയില്‍ കുടിയേറിയ മലയാളം എഴുത്തുകാരുടെയും ഭാഷാപ്രവര്‍ത്തകരുടെയും കൃതികളെക്കുറിച്ചുള്ള ഒരു സമ്പൂര്‍ണ്ണ ചരിത്രം ‘അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ശ്രീ.മണ്ണിക്കരോരോട്ടിന് സാധിച്ചു. ഭാഷാപഠിതാക്കള്‍ക്കും ചരിത്രകാരന്മാര്‍ക്കും എന്നും ഒരു മുതല്‍ക്കൂട്ടാണ് പ്രസ്തുത കൃതി.
കൂടാതെ ജീവിതത്തിന്റെ കണ്ണീര്‍, അഗ്‌നിയുദ്ധം, അമേരിക്ക എന്നീ നോവലുകള്‍, കേരളം ഉറങ്ങുന്നു, അകലുന്ന ബന്ധങ്ങള്‍ തുടങ്ങി നിരവധി കൃതികളുടെയും രചയിതാവാണ് . ജോര്‍ജ് മണിക്കരോട്ട്.

ലാന രൂപീകരണ സമയങ്ങളിലും അതിന്റെ വളര്‍ച്ചയിലും നേതൃത്വം നല്‍കുകയും ചെയ്തു. പത്രപ്രവര്‍ത്തകന്‍ എഴുത്തുകാരന്‍ സംഘാടകന്‍ അങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മണ്ണിക്കരോട്ട് ഇപ്പോള്‍ തന്റെ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുന്നു.

ലാന, ഹ്യുസ്റ്റണ്‍ മലയാളം സൊസൈറ്റി, റൈറ്റേഴ്‌സ് ഫോറം ഹുസ്റ്റണ്‍, കേരള ലിറ്റററി സൊസൈറ്റി ഡാളസ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും ചുമതലക്കാരും ഒന്നിച്ച് മണ്ണിക്കരൊട്ടിനെ സന്ദര്‍ശിക്കുകയും ലാനയുടെ ആദരവ് അറിയിക്കുകയും ചെയ്തു.

George Mannikarot honored by Lana (Literary Association of North America)

Share Email
Top