റിയാദ്: സൗദി അറേബ്യയിലെ അല്‍ ഖര്‍ജ് ജനവാസ മേഖലയില്‍ ഉണ്ടായ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചുവെന്ന വാര്‍ത്ത തള്ളി റിയാദിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി ഇന്നലെ സൗദി സൈനീക കേന്ദ്രം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരന്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നു വ്്്യക്തമാക്കിയിരിക്കുന്നത്. ആശ്വാസകരമായ വാര്‍ത്തയാണ് ലഭിക്കുന്നതെന്നും സൗദി അറേബ്യയില്‍ നടന്ന പ്രൊജക്ടൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടിട്ടില്ലെന്നുംറിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ വിഷയത്തില്‍ സൗദി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഞായറാഴ്ച അല്‍-ഖര്‍ജ് നഗരത്തില്‍ നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ട രണ്ട് വ്യക്തികളില്‍ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശി പൗരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ നേരതതെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ പുതിയപോസ്റ്റ് ഇട്ടത്. റിയാദിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ വൈ. സാബിര്‍ ഇന്നലെ രാത്രി അല്‍ ഖര്‍ജില്‍ സന്ദര്‍ശനം നടത്തി പരിക്കേറ്റ ഇന്ത്യന്‍ പൗരനെ സന്ദര്‍ശിച്ചു. അദ്ദേഹം നിലവില്‍ അല്‍ ഖര്‍ജിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കോണ്‌സുലര്‍ വ്യക്തമാക്കി.
അല്‍-ഖര്‍ജ് ഗവര്‍ണറേറ്റിലെ ഒരു മെയിന്റനന്‍സ് ആന്‍ഡ് ക്ലീനിംഗ് കമ്പനിയുടെ റെസിഡന്‍ഷ്യല്‍ സ്ഥലത്താണ് ഷെല്‍ ആക്രമം ഉണ്ടായത്.
സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായിട്ടായിരുന്നു സൗദി സൈന്യം അറിയിച്ചിരുന്നത്.
Good news: Indian embassy says no Indian died in shelling on residential area in Saudi Arabia













