താമ്പായിലെ ഉജ്വല സ്വീകരണത്തില്‍ കരുത്ത് തെളിയിച്ച് ‘ടീം വോയ്‌സ് ഓഫ് ഫോമാ’

താമ്പായിലെ ഉജ്വല സ്വീകരണത്തില്‍ കരുത്ത് തെളിയിച്ച് ‘ടീം വോയ്‌സ് ഓഫ് ഫോമാ’

എ.എസ് ശ്രീകുമാര്‍

ഫ്‌ളോറിഡ: ഫോമായുടെ ജനപക്ഷ പദ്ധതികള്‍ തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ നടപ്പാക്കാന്‍ പ്രതിജ്ഞയെടുത്ത് 2026-’28 ഭരണ സമിതിയിലേയ്ക്ക് ഊര്‍ജസ്വലതയോടെ മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’യ്ക്ക് താമ്പായില്‍, മലയാളി അസോസിയേഷന്‍ ഓഫ് താമ്പ, താമ്പ ബേ മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. മാര്‍ച്ച് ഒന്നാം തീയതി ക്‌നായി തൊമ്മന്‍ ഹാളില്‍ നടന്ന യോഗത്തില്‍ ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ‘ടീം വോയ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ ഫോമായുടെ ഭാവികാല വളര്‍ച്ചയ്ക്കും കെട്ടുറപ്പിനുമുള്ള തങ്ങളുടെ നയസമീപനങ്ങള്‍ വിശദീകരിച്ചു.

ഈ അഭിമാന സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളുമായൊക്കെ സൗഹൃദം ഊട്ടിയുറപ്പിച്ച ടീം വോയ്‌സ് ഓഫ് ഫോമാ ഏവരുടെയും പാര്‍ത്ഥനാ പൂര്‍ണമായ പിന്തുണയും പ്രോല്‍സാഹനവും അഭ്യര്‍ത്ഥിച്ചു. ഫോമായെ നയിക്കാന്‍ എന്തുകൊണ്ടും പ്രാപ്തരാണ് പ്രവര്‍ത്തന പരിചയവും പ്രായോഗിക പരിജ്ഞാനവുമുള്ളവര്‍ അടങ്ങുന്ന ടീം വോയ്‌സ് ഓഫ് ഫോമാ എന്ന് വിവിധ സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ടീം വോയ്‌സ് ഓഫ് ഫോമാ ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ജനസമക്ഷം അവരുടെ ജനസമ്മിതിയുടെ അംഗീകാരത്തിനായി എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ പറഞ്ഞു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും തികഞ്ഞ ജനപക്ഷ മുഖത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളുണ്ട്. തങ്ങള്‍ ഭരണത്തിലെത്തിയാല്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലും നാട്ടിലും കൂടുതല്‍ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങള്‍ പറഞ്ഞു.

ശക്തമായ വികസനോന്‍മുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകള്‍ നല്‍കി ആശീര്‍വദിക്കണമെന്ന് പുതിയ ഭരണസമിതിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫ്‌ളോറിഡയിലെ പരിണതപ്രജ്ഞരായ മലയാളി സംഘടനാ ഭാരവാഹികളോട് ഹൃദയപൂര്‍വം അഭ്യര്‍ത്ഥിച്ചു.

ജോമോന്‍ ആന്റണി (സണ്‍ഷൈന്‍ ആര്‍.വി.പി), ജോസ്‌മോന്‍ തത്തക്കുളം (എം.എ.റ്റി മുന്‍ പ്രസിഡന്റ്, മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍), ബിജോയ് ജോസഫ് (എം.എ.റ്റി പ്രസിഡന്റ്), ബെന്‍ ജൂഡ്‌സണ്‍ (എം.എ.സി.എഫ് പ്രസിഡന്റ്), ഷാനി ജോസഫ് (റ്റി.എം.എ പ്രസിഡന്റ്), ജിനോ വര്‍ഗീസ് (എം.എ.റ്റി പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി), രാജു മൈലപ്ര (റീജിയന്‍ പി.ആര്‍.ഒ), ബാബു വര്‍ക്കി (എം.എ.റ്റി ട്രഷറര്‍), ജോസഫ് ഉപ്പൂട്ടില്‍ (എ.എ.സി.എഫ് മുന്‍ പ്രസിഡന്റ്), ബിനു മാമ്പള്ളി (മുന്‍ ആര്‍.വി.പി, റ്റി.എം.എ മുന്‍ പ്രസിഡന്റ്), ഉല്ലാസ് ഉലഹന്നാന്‍ (റ്റി.എം.എ മുന്‍ പ്രസിഡന്റ്), ബാബു ദേവസ്യ (റ്റി.എം.എ മുന്‍ പ്രസിഡന്റ്), ജോണ്‍ ആന്റണി (റ്റി.എം.എ മുന്‍ പ്രസിഡന്റ്), എബി പാറോലില്‍ (എം.എ.സി.എഫ് മുന്‍ പ്രസിഡന്റ്), സുജിത് കുമാര്‍ (എം.എ.സി.എഫ് മുന്‍ സെക്രട്ടറി), ലാലിച്ചന്‍ ജോര്‍ജ് (റ്റി.എം.എ കമ്മിറ്റി), ഷൈനി ജോസ് (എം.എ.റ്റി മുന്‍ പ്രസിഡന്റ്), ഷാന്റി വര്‍ഗീസ് (ആര്‍.വി.പി സ്ഥാനാര്‍ത്ഥി), സജോ പല്ലിശ്ശേരി, ബിജോയ് സേവ്യര്‍, ബിനു ജോര്‍ജ് (എം.എ.റ്റി കമ്മിറ്റി) തുടങ്ങിയവര്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

2022-24 ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവില്‍ എണ്‍പതിനായിരത്തിലധികം ഡോളര്‍ മിച്ചമുണ്ടാക്കിയാണ് സ്ഥാനമൊഴിഞ്ഞത്. 2026-28-ല്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാത്ഥികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി അമേരിക്കയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് എല്ലാവിധ സഹായങ്ങളും പുതിയ കമ്മറ്റി ഉറപ്പുനല്‍കുന്നു. വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴില്‍ രംഗങ്ങളില്‍ പുത്തന്‍ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് ‘ടീം വോയ്‌സ് ഓഫ് ഫോമാ വ്യക്തമാക്കി. വിവിധ സ്റ്റേറ്റുകളിലെ സ്വീകരണങ്ങളില്‍ പങ്കെടുക്കുന്നതോടെ ടീം വോയ്‌സ് ഓഫ് ഫോമായുടെ ജനപിന്തുണ വര്‍ധിച്ചുവരികയാണെന്ന് അവിടങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

Hearty welcome to ‘Team Voice Of Fomaa’ at Tampa for the national election campaign

Share Email
LATEST
Top