swayamvara
pulimoottil

ചിക്കാഗോ സെന്റ് മേരീസിലെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ ഓശാന ഞാായറോടെ തുടക്കമാകും

ചിക്കാഗോ സെന്റ് മേരീസിലെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ ഓശാന ഞാായറോടെ തുടക്കമാകും

റോയി ചേലമലയില്‍

ചിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയര്‍ത്തെഴുന്നേല്പ് എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയവും പ്രവേശിക്കുന്നു. വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ താഴെപ്പറയുന്ന ക്രമത്തില്‍ നടക്കുന്നതാണ്.

ഓശാന ഞായറാഴ്ചയായ മാര്‍ച്ച് 29-നു ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്ക് മലയാളത്തിലും വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിലും നടത്തപ്പെടുന്നു. കൂടാതെ രാവിലെ 8 മണിക്കും വൈകുന്നേരം 5:30 നും മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.

ഏപ്രില്‍ 2, പെസഹാവ്യാഴാഴ്ച, വൈകുന്നേരം 6:30- ന് കാല്‍ കഴുകല്‍ ശുശ്രൂഷയും ആഘോഷമായ വി. കുര്‍ബാനയും ഉണ്ടായിരിയ്ക്കും. ഏപ്രില്‍ 3, ദുഃഖവെള്ളിയാഴ്ച, വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും ദുഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങളും കുരിശിന്റെ വഴിയും നടക്കും. വൈകിട്ട് കഞ്ഞിനേര്‍ച്ചയും ഉണ്ടായിരിക്കും.

ഏപ്രില്‍ 4, ശനിയാഴ്ച 8:15 ന് രാവിലെ ദുഃഖശനിയുടെ തിരുക്കര്‍മ്മങ്ങള്‍ നടക്കും. ഈസ്റ്ററിന്റെ തിരുക്കര്‍മ്മങ്ങള്‍, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും നടക്കുന്നതാണ്. ഈസ്റ്റര്‍ ദിവസമായ, ഏപ്രില്‍ 5 ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് വിശുദ്ധ കുര്‍ബാന. അന്നേ ദിവസം മറ്റു സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധ വാരത്തോടനുബന്ധിച്ച് കുമ്പസാരത്തിനുള്ള അവസരം ഏപ്രില്‍ മാസം ഒന്നാം തീയതി ബുധനാഴ്ച ഉച്ചക്ക് ഒരുമണി മുതല്‍ വൈകുന്നേരം 6 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ മുഖ്യ കാര്‍മ്മി കത്വം വഹിക്കും. വിശുദ്ധ വാരത്തിലെ ക്രമീകരണങ്ങള്‍ക്ക് സി. ശാലോം, സി. സില്‍വേറിയൂസ്, സി. ജസ്സീന, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, എന്നിവരും അനില്‍ മറ്റത്തി കുന്നേലിന്റെ നേതുത്വത്തില്‍ ഉള്ള ഗായക സംഘവും അള്‍ത്താര ശുശ്രൂ ഷകരും മറ്റു വോളന്റീയേഴ്‌സും നേതൃത്വം വഹിക്കും.

Holy Week services at St. Mary’s in Chicago will begin on Palm Sun-day.

Share Email
LATEST excelnclexrn
More Articles
Top