ഇറാനുമായുള്ള യുദ്ധം എനിക്ക് തോന്നുമ്പോൾ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ട്രംപ്. ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. നിർത്തണം എന്ന് എനിക്ക് ശരിക്കും ഫീൽ ചെയ്യുന്ന അവസരത്തിൽ യുദ്ധം അവസാനിപ്പിക്കുമെന്നും വരും ദിവസങ്ങളിൽ ഇറാനെ അതി രൂക്ഷമായി തന്നെ ആക്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി. “നമ്മൾ ഇതിനകം തന്നെ അവർക്ക് വളരെ വലിയ നാശനഷ്ടം വരുത്തിയിട്ടുണ്ട്, അവയെല്ലാം പുനർനിർമ്മിക്കാൻ വർഷങ്ങളെടുക്കും”കഴിഞ്ഞ ദിവസം സിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ യുദ്ധം 4 ആഴ്ചക്കുളളിൽ അവസാനിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിക്ക് ഗുരുതരമായ പരുക്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം ഏതെങ്കിലും രൂപത്തിൽ ജീവിച്ചിരിക്കുന്നുണ്ടാവാം എന്നു കരുതുന്നതായും ട്രംപ് പറഞ്ഞു. ഇറാൻ്റെ പരമോന്നത് നേതാവ് ആയത്തുള്ള അലി ഖമനേയിയെ മാത്രമല്ല രണ്ടാമത്തേയും മൂന്നാമത്തേയും പ്രമുഖരെ തങ്ങൾ വധിച്ചു എന്നാണ് യുദ്ധത്തിന്റെ രണ്ടാം ദിനം ട്രംപ് അവകാശപ്പെട്ടത്.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണ ടാങ്കറുകൾക്ക് അകമ്പടി പോകാൻ യുഎസ് തയാറാണ് പക്ഷേ അതിൻ്റെ ആവശ്യമില്ല “കാര്യങ്ങൾ വളരെ നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം”, ട്രംപ് പറഞ്ഞു.
:
ഗൾഫ് സഖ്യകക്ഷികളുടെ ഐക്യം വളരെ വലുതാണ്ഇന്ന് അവരിൽ മിക്കവരോടും സംസാരിച്ചു. അവർ വളരെ മികച്ച രീതിയിൽ സ്വയം പ്രതിരോധിക്കുന്നുണ്ട് – ട്രംപ് പറഞ്ഞു.













