താന്‍ ആരേയും തെറ്റിദ്ധരിപ്പിച്ചിട്ടില്ല: ഇറാന്‍ യുദ്ധത്തില്‍ അമേരിക്കന്‍ പങ്കാളിത്തത്തെക്കുറിച്ച് പ്രതികരണവുമായി നെതന്യാഹു

താന്‍ ആരേയും തെറ്റിദ്ധരിപ്പിച്ചിട്ടില്ല: ഇറാന്‍ യുദ്ധത്തില്‍ അമേരിക്കന്‍ പങ്കാളിത്തത്തെക്കുറിച്ച് പ്രതികരണവുമായി നെതന്യാഹു

ടെല്‍അവീവ്: ഇറാനെതിരായ സൈനീക നീക്കത്തില്‍ താന്‍ അമേരിക്കയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നു ഇസ്രേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ യുദ്ധത്തില്‍ യുഎസ് പങ്കാളിത്തം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് സര്‍ക്കാരിനെ താന്‍ സമ്മര്‍ദത്തിലാക്കിയില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

ഇറാന്‍ അവരുടെ ആണവ പദ്ധതി വികസിപ്പിക്കുന്നതിനെക്കുറിച്ചോ ആണവ മിസൈലുകള്‍ വിക്ഷേപണം സംബന്ധിച്ചോ തനിക്ക് ട്രംപിന ബോധ്യപ്പെടുത്തേണ്ടി വന്നില്ല. ട്രംപിന് ഇക്കാര്യങ്ങള്‍ അറിയാവുന്നതും അദ്ദേഹം തന്നോട് വിശദീക രിച്ചതുമാണ്.

ഇറാന്റെ വിനാശകരമായ നീക്കം തടയാന്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നീങ്ങുക മാത്രമേ സാധ്യതയുള്ളെന്നു താന്‍ വിശ്വസിച്ചു.
യുദ്ധത്തില്‍ നഷ്ടപ്പെട്ട യുഎസ് സൈനികരുടെ ജീവന് നെതന്യാഹു ആദരാഞ്ജലി അര്‍പ്പിച്ചു. ഹോര്‍മൂസ് കടലിടുക്കു വഴിയുളള കപ്പല്‍ ഗതാഗതം സുഗമമാകുന്നതോടെ എണ്ണവില കുറയും. കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിന് അമേരിക്ക ഏറെ കഠിനാധ്വാനം നടത്തുന്നുണ്ട്. തങ്ങളും വേണ്ട സഹായങ്ങള്‍ നല്കുന്നതായും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

I have not misled anyone: Netanyahu responds to US involvement in Iran war

Share Email
Top