ലിന്‍സി ഫിലിപ്‌സ്
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയോരത്തേക്ക് കുടിയേറിയ ഒരു ജനസമൂഹത്തിന്റെ പിന്‍ മുറക്കാര്‍. വന്യമൃഗങ്ങളുടെ ആക്രമണങ്ങ ളും പ്രകൃതിക്ഷോഭങ്ങളും നേരിട്ടറിഞ്ഞ ഒരു ജനസമൂഹം. പതിറ്റാണ്ടുകള്‍ക്ക് ശേഷവും വന്യമൃഗ ആക്രമണങ്ങളുടെ ഭീതിയിലും ഒപ്പം സ്വന്തം പുരയിടത്തില്‍ കെട്ടിട നിര്‍മാ ണം പോലും നടത്താന്‍ കഴിയാത്ത സാഹ ചര്യവും നിലനില്ക്കുന്ന ഭൂമിയായി ഇന്നും ഇടുക്കിയിലെ പലമേഖലകളും നിലകൊ ള്ളുന്നു. നിരവധി ഭൂപ്രശ്‌നങ്ങളാല്‍ പ്രതിസ ന്ധിയിലായിട്ടുള്ള ഒരു ജനസമൂഹം അതിജീവനത്തിനായുളള പോരാട്ടത്തി നിടെയാണ് ഇപ്പോള്‍ നിയമസഭാ തെര ഞ്ഞെടുപ്പിനുള്ള കാഹളം ഉയരുന്നത്.
ഇടുക്കി കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതിനോടാണ് കൂടുത ല്‍ ഇഷ്ടം കാണിച്ചത്. ഇത്തവണ ഇടുക്കി യുടെ മനം മാറുമോ. മത്സരം പ്രവചനാ തീതമാണെന്നാണ് പൊതു വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ അതിശക്തമായ കുതിപ്പ് ഇടുക്കിയില്‍ ഇത്തവണ യുഡിഎഫ് കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പാറ്റേണല്ല നിയമസഭാ തെരഞ്ഞെടുപ്പിലെന്ന നിലപാടാണ് ഇടതു മുന്നണിക്കുള്ളത്.
2021-ല്‍ അഞ്ചില്‍ നാലും ഇടതിന്
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ അഞ്ചു മണ്ഡലങ്ങളില്‍ നാലിടത്തും എല്‍ഡിഎഫിനായിരുന്നു വിജയം. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും വ്യക്തമായ മേല്‍ക്കോ യ്മ നേടാന്‍ യുഡിഎഫിനായി. ഇതേ സമയം നിയമസഭതെര ഞ്ഞെടു പ്പിലേക്ക് തിരിയുമ്പോള്‍ ചിത്രം വ്യത്യസ്ത മാണ്. അഞ്ചിടത്തും മല്‍സരം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ജില്ലയിലെ സങ്കീര്‍ണമായ ഭൂവിഷയങ്ങള്‍, വന്യമൃഗശല്യം, നിര്‍മാണ നിരോധനം ഉള്‍പ്പെടെയുള്ളവയാണ് യുഡിഎഫിന്റെ പ്രചാരണായുധങ്ങള്‍. എന്നാല്‍ അഞ്ചുവ ര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കിയ വിക സന ക്ഷേമ പ്രവര്‍ത്തനങ്ങളിലാണ് എല്‍ ഡിഎഫിന്റെ പ്രതീക്ഷ. ബിജെപിയാകട്ടെ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. മന്ത്രി റോഷി അഗസ്റ്റിന്‍, മുന്‍ മന്ത്രിമാരായ പി.ജെ.ജോ സഫ്, എം.എം.മണി എന്നിവരുടെ ജില്ലയെ ന്നതിനാല്‍ ഇവിടെ നടക്കുന്ന ഓരോ നീക്കങ്ങളും ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നതാണ്. ഇവര്‍ മൂന്നില്‍ റോഷി അഗസ്റ്റിന്‍ മാത്രമാണ് ഇത്തവണ മത്സര രംഗത്തുള്ളത്.
കേരള കോണ്‍ഗ്രസ്-എം യുഡി എഫിലാ യിരുന്ന 2016-ല്‍ ഇടുക്കിയും തൊടു പുഴയും യുഡിഎഫിനൊപ്പം നിന്നെങ്കില്‍ ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. എന്നാല്‍ നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം തൊടുപുഴ കൂടി പിടിച്ചെടുക്കാന്‍ കഴിയുമോയെന്ന ആലോചനയിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ്-മൂന്നു സീറ്റിലും കേരള കോണ്‍ഗ്രസ് രണ്ടു സീറ്റിലും എല്‍ഡിഎഫില്‍ സിപിഎം- രണ്ട്, കേരള കോണ്‍ഗ്രസ് എം-രണ്ട്. സിപിഐ-ഒന്ന് എന്നിങ്ങനെയായിരുന്നു മല്‍സരിച്ചത്.ഇത്തവണ യുഡിഎഫില്‍ കോണ്‍ഗ്രസ് നാലു സീറ്റിലും കേരളാ കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുക. എല്‍ഡിഎഫ് കഴിഞ്ഞ തവണത്തെ അതേ രീതിയിലാണ് ഇത്തവണയും സീറ്റു വിഭജനം.
തൊടുപുഴയില്‍ പി.ജെയ്ക്ക് പകരക്കാരനായി മകന്‍ അപു ജോസഫ്
തൊടുപുഴ ഇത്തവണ തലമുറ മാറ്റത്തി നാണ് സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.ജെ ജോസഫിന്റെ മകന്‍ അപുജോസഫാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. കേരള കോണ്‍ ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996-ലും 2006-ലും മാത്ര മാണ് തൊടുപുഴ നിയോജകമണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രമുള്ളത്. മറ്റു തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎ ഫിനായിരുന്നു തിളക്കമാര്‍ന്ന വിജയം. പി.ജെ.ജോസഫ് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയതോടെ ഈ മണ്ഡലം യുഡിഎഫിന്റെ ഉറച്ചകോട്ടയായി മാറി. ജോസഫ് വിഭാഗം യുഡിഎ ഫിലെത്തിയ 2011-ല്‍ പി.ജെ.ജോസഫിന്റെ ഭൂരിപക്ഷം 22,868 വോട്ടായിരുന്നു. 2016-ല്‍ 45,823 വോട്ടുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. കോവിഡ് ഭീഷണി നിലനിന്ന 2021-ല്‍ പി.ജെ.ജോസഫ് വീണ്ടും മിന്നുന്ന വിജയ വുമായി നിയമസഭയിലെത്തി. നിരവധി ബൈപാസുകള്‍ ഉള്‍പ്പെടെ തുറന്ന് വികസനരംഗത്ത് തൊടുപുഴയുടെ മുഖച്ഛായ മാറ്റിയ ജനപ്രതിനിധിയെന്ന ഖ്യാതിയാണ് പി.ജെയുടെ വിജയ രഹസ്യം. ഇത്തവണ പി.ജെയുടെ മകനിലൂടെ അതി ശക്തമായ മത്സരം കാഴ്ച്ച വെയ്ക്കാനണ് കേരളാ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ പത്തുവര്‍ഷമായി മണ്ഡലത്തില്‍ വികസനമുരടിപ്പെന്നവകാശപ്പെട്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഒരുകൈ പയറ്റാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. കേരളാ കോണ്‍ഗ്ര്‌സ് എമ്മിനുവേണ്ടി സിറിയക് ചാഴികാടനാണ് ഇവിടെ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭയും മണ്ഡല പരിധിയിലുള്ള രണ്ടു ബ്ലോക്ക് പഞ്ചായത്തുകളും 12 പഞ്ചായ ത്തുകളില്‍ 10 ഇടങ്ങളിലും യുഡിഎ ഫിനായിരുന്നു വിജയം.
ജില്ലാ ആസ്ഥാനം ആര്‍ക്കൊപ്പം; കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് പോരാട്ടം
ജില്ലാ ആസ്ഥാനവും മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകവുമായ ഇടുക്കിയില്‍ ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എമ്മും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിനാണ് വേദിയാകുന്നത്. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫ് പാളയ ത്തിലെത്തിയ ശേഷം നടന്ന ആദ്യ തെര ഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ഇടുക്കിയില്‍ കുത്തക തകര്‍ത്ത് റോഷി വിജയിച്ചു. എന്നാല്‍ ഇത്തവണ റോഷി അഗസ്റ്റിനെതിരേ കൈപ്പത്തി ചിഹ്നത്തിലാണ് മത്സരത്തിന് യുഡിഎഫ് ഇറങ്ങുന്നത്. ഇത് ഉറച്ച വിജയപ്രതീക്ഷ പകരുന്ന. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ഭൂചട്ടഭേദഗതി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലാണ് എല്‍ഡിഎഫിനുള്ളത്. എന്നാല്‍ പതിറ്റാ ണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച കെട്ടിട ങ്ങള്‍ പിഴയടച്ച് ക്രമവത്കരിക്കണമെന്ന നിര്‍ദേശത്തിനെതിരെ യുഡിഎഫ് വലിയ പ്രചാരണമാണ് അഴിച്ചുവിടുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായ ത്തുകളും കട്ടപ്പന നഗരസഭയും യുഡിഎഫിനൊപ്പമായിരുന്നു. ഈ വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ കളംപിടിക്കാനാണ് യുഡിഎഫ് ശ്രമം.
പീരുമേട് ആരെ തുണയ്ക്കും
സിപിഎ ജില്ലാ സെക്രട്ടറി സലിംകുമാര്‍ ഇടതു സ്ഥാനാര്‍ഥിയായി വരുമ്പോള്‍ വാഴൂര്‍ സോമന്റെ തുടര്‍ച്ചയായി ഇടതു സ്ഥാനാര്‍ഥി വിജയിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ജില്ലയില്‍ ഏറ്റവും കുറഞ്ഞ വോട്ടുകള്‍ക്ക് യുഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലം കൂടിയാണിത്. 2016-ല്‍ 314 വോട്ടുകള്‍ക്കും 2021-ല്‍ 1835 വോട്ടുകള്‍ക്കുമാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. സിപിഐയിലെ വാഴൂര്‍സോമനാണ് കഴിഞ്ഞ തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വാഴൂര്‍ സോമന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാകും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. അതേ സമയം ഇനിയും അടഞ്ഞുകിടക്കുന്ന തോട്ടങ്ങളും തൊഴിലാളികളുടെ ദുരിതവുമെല്ലാം അക്കമിട്ട് നിരത്തിയാകും യുഡിഎഫ് ജനങ്ങളെ സമീപിക്കുക.
മണ്ഡലത്തിലെ സിഎച്ച്ആറില്‍ ഉള്‍പ്പെടുന്ന ചക്കുപള്ളം, ആനവിലാസം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ പട്ടയപ്രശ്നങ്ങളും ഏലം കുത്തകപാട്ടം പുതുക്കിനല്‍കല്‍, ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, വണ്ടിപ്പെരിയാര്‍ മേഖലയിലെ വന്യമൃഗശല്യം, സത്രം എയര്‍സ്ട്രിപ്പ് ഉള്‍പ്പെടുന്ന പ്രദേശം റിസര്‍വ് വനഭൂമിയാക്കല്‍ തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
അട്ടിമറി നടക്കുമോ ഉടുമ്പന്‍ ചോലയില്‍
പതിറ്റാണ്ടുകളായുള്ള ഉടുമ്പന്‍ചോലയിലെ ഇടതു തേരോട്ടം അവസാനിപ്പിക്കാന്‍ യുഡിഎഫിന് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം . മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം.മണി പ്രതിനിധീ കരിച്ച മണ്ഡലത്തില്‍ ഇത്തവണ കെ.കെ ജയചന്ദ്രനെയാണ് മത്സരത്തി നിറക്കിയി ട്ടുള്ളത്. കര്‍ഷകരും തോട്ടം തൊഴിലാ ളികളും തമിഴ് വംശജരും ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. മണ്ഡലത്തിലെ ഭൂരിഭാഗം വില്ലേജുകളും സിഎച്ച്ആര്‍ പരിധിയി ലായതിനാല്‍ നിരവധികുടുംബങ്ങള്‍ക്ക് ഇനിയും പട്ടയമെന്ന സ്വപ്നം യാഥാ ര്‍ഥ്യമായിട്ടില്ല. ഇതോടൊപ്പം കുത്തകപാട്ടം പുതുക്കി നല്‍കാത്തതും ഇതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധി ക്കപ്പെടുന്നതുമെല്ലാം ആയുധമാ ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി സംഗീതാ വിശ്വനാഥനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസ് ആണ് ിവിടെ മത്സരിക്കുന്നത്.
ദേവികുളം ആരെ സ്വീകരിക്കും
സഞ്ചാരികളുടെ പറുദീസയായ മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികളം മണ്ഡലം ആരെ സ്വീകരിക്കുമെന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്. നിലിലെ എംഎല്‍എ എ.രാജയെയാണ് സിപിഎം വീണ്ടും മത്സരത്തിനിറക്കിയ്. മുന്‍ എംഎല്‍ എയും സിപിഎം വിട്ട് അടുത്ത ഇടെ ബിജെപിയില്‍ ചേര്‍ന്ന എസ്. രാജേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. യുഡിഎഫിനു കോണ്‍ഗ്ര സാണ് ഇവിടെ മത്സരിക്കുക.
മൂന്നു തവണ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎം മുന്‍ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപി പാളയത്തിലെത്തിയത് എല്‍ഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്.
2021-ലെ നിയമസഭ കക്ഷിനില
എല്‍ഡിഎഫ്-4
യുഡിഎഫ്-1
തദ്ദേശ തെരഞ്ഞെടുപ്പ്-2026
ജില്ലാ പഞ്ചായത്ത്
യുഡിഎഫ്-14
എല്‍ഡിഎഫ്-03
മുനിസിപ്പാലിറ്റി
യുഡിഎഫ്-02
എല്‍ഡിഎഫ്-0
ബ്ലോക്ക് പഞ്ചായത്ത്
യുഡിഎഫ്-07
എല്‍ഡിഎഫ്-01
ഗ്രാമപഞ്ചായത്ത്
യുഡിഎഫ്-37
എല്‍ഡിഎഫ്-15
Idukki, who loved the Left for ten years: Will he change his mind this time?













