മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓര്‍മ്മയെ തിരിച്ചുപിടിക്കുക: കവി പി. എന്‍ ഗോപീകൃഷ്ണന്‍

മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓര്‍മ്മയെ തിരിച്ചുപിടിക്കുക: കവി പി. എന്‍ ഗോപീകൃഷ്ണന്‍

ഡാളാസ്: മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓര്‍ മ്മയെ തിരിച്ചുപിടിക്കണമെന്നു കവി പി. എന്‍ ഗോപീകൃഷ്ണന്‍. ലിറ്ററെറി അസോസിയേ ഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ, ‘ ചെറിയാന്‍ കെ. ചെറിയാന്‍ കവിതകളി ലൂടെ ഒരു സര്‍ഗ്ഗസഞ്ചാരം എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുക യായി രുന്നു പ്രി.എന്‍ ഗോപീകൃഷ്ണന്‍.

കവിതയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനും, സമകാലീന വല്‍ ക്കരി ക്കാനും ചെറിയാന്‍ കെ ചെറിയാനു കഴിഞ്ഞിട്ടുണ്ട്.പഴയ രചനാരീതി ഉള്‍ക്കൊണ്ട് കവി തയെ ആധുനികതയിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്ന വലിയ ദൗത്യവും ഏറ്റെടുത്ത കവിയാണ് ചെറിയാന്‍ കെ. ചെറിയാന്‍. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍, യുവാക്ക ളിലെ സ്വപ്ന തകര്‍ച്ചയുടെ കാലത്ത് എഴുതി തുടങ്ങിയ ചെറിയാന്‍ കെ. ചെറിയാന്‍, തങ്ങള്‍ അനുഭവിക്കുന്ന ശൂന്യതയെ കുറിച്ചും, തകിടം മറിഞ്ഞ സ്വപ്നങ്ങളെക്കുറിച്ചും ,ക്ലാസ്സിക് കഥാപാത്രങ്ങളെ സമകാലീന അവസ്ഥയില്‍ സന്നിവേശിപ്പിച്ചും കവിതകള്‍ രചിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ‘പാലാഴിമഥനം’, ‘പള്ളിമുറ്റത്തും’ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

എഴുത്തില്‍ പാരമ്പര്യത്തിന്റെ അംശങ്ങളെ സ്വീകരിച്ച് പുതിയ തലത്തിലേക്ക് കൊ ണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. അതിനൊപ്പം ഗദ്യ കവിതകള്‍ക്കും, ഹൈക്കു കവിതകള്‍ക്കും ചെറിയാന്‍ കെ. ചെറിയാന്റ കവിതകളില്‍ ഇടമുണ്ടായി. മറവിയുടെ ഇക്കാലത്ത് ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓര്‍മ്മയെ തിരിച്ചു പിടി ക്കുക. ഇത് സാംസ്‌കാരികമായി വില മതിക്കാനാകാത്ത ഒരു കര്‍ത്തവ്യമാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നല്‍കിയ മനോഹര്‍ തോമസിനെ അഭിനന്ദിക്കുകയും ഈ ചര്‍ച്ച സംഘടിപ്പിച്ച ലാന ഓര്‍മ്മയെ നിലനിര്‍ത്തുക എന്ന സാംസ്‌കാരിക പ്രക്രിയുമാണ് സാധ്യമാക്കിയത് എന്നും പറഞ്ഞ്,കവി പി എന്‍ ഗോപീകൃഷ്ണന്‍ പ്രഭാഷണം അവസാനിപ്പിച്ചു.

പ്രസ്തുത പരിപാടിയില്‍ കവിയെയും പ്രഭാഷകനെയും പ്രസിദ്ധ കഥാകാരന്‍, ശ്രീ മനോഹര്‍ തോമസ് സദസ്യര്‍ക്ക് പരിചയപ്പെടുത്തി ചെറിയാന്‍ കെ ചെറിയാന്റെ കവിതകള്‍ എന്ന സമ്പൂര്‍ണ്ണ കവിത സമാഹാരം പ്രസിദ്ധീകരിക്കാന്‍ ഉണ്ടായ സാഹചര്യവും വിവരിച്ചു.

രാജു തോമസ് ,ജേക്കബ് തോമസ് മീനു എലിസബത്ത്, . അനശ്വര്‍ മാമ്പിള്ളി എന്നിവര്‍ ചെറിയാന്‍ കെ ചെറിയാന്റെ കവിതകള്‍ ചൊല്ലുകയും, എം എന്‍ നമ്പൂതിരി, ജോസ് ചെരിപ്പുറം, രാജു മൈലപ്ര എന്നിവര്‍ കവിയോടുത്തുള്ള സൗഹൃദ സ്‌നേഹാ നുഭവങ്ങ ളും പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നു.

ലാന ജനറല്‍ സെക്രട്ടറി നിര്‍മല ജോസഫ് സ്വാഗതവും ലാനാ പ്രസിഡണ്ട് സാമുവല്‍ യോഹന്നാന്‍ ഉപക്രമവും വൈസ് പ്രസിഡണ്ട് ഷിബു പിള്ള നന്ദിയും രേഖപ്പെടുത്തി. ഷാജു ജോണ്‍ ആയിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍. ലാനയുടെ അംഗങ്ങളും സുഹൃ ത്തുക്കളും അടങ്ങുന്ന അമ്പതിലധികം പേരുടെ സാന്നിധ്യം കൊണ്ട് ഈ മീറ്റിംഗ് നിറമാര്‍ന്നതായി. ഉമാ സജി എംസിയായി പ്രോഗ്രാം നിയന്ത്രിച്ചു.

വാര്‍ത്ത: അനശ്വരം മാമ്പിള്ളി

In this age of forgetfulness, reclaim memory by extending history to a new era: Poet P. N. Gopikrishnan.

Share Email
LATEST
More Articles
Top