ഇറാനിയൻ കപ്പൽ ഐറിസ് ലവൻ കൊച്ചിയിൽ നങ്കൂരമിട്ടു: നങ്കൂരമിട്ടത് സംയുക്ത നാവികാഭ്യാസത്തിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്

ഇറാനിയൻ കപ്പൽ ഐറിസ് ലവൻ കൊച്ചിയിൽ നങ്കൂരമിട്ടു: നങ്കൂരമിട്ടത് സംയുക്ത നാവികാഭ്യാസത്തിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്

ന്യൂഡൽഹി: ഇറാനിയൻ നാവിക സേനയുടെ കപ്പൽ ഐറിസ് ലവനു കൊച്ചി യിൽ നങ്കൂരമിടാൻ ഇന്ത്യ അനുമതി നല്കി.  അമേരിക്ക ഇറാന്റെ യുദ്ധ  കപ്പ ലായ ഐറിസ്  ദേനയെ തകർ ത്തതിന്റെ പിറ്റേ ദിവസമാണ്മറ്റൊരു ഇറാൻ കപ്പലിന് നങ്കൂരമിടാൻ ഇന്ത്യ അനുമതി നൽകിയത്. 

സംയുക്ത നാവികാഭ്യാസത്തിനു ശേഷം മടങ്ങിപ്പോകുന്നതിനിടെ ഇന്ത്യൻ മഹാസ മുദ്രത്തിൽ ശ്രീ ലങ്കൻ തീരത്തുവെച്ചാണ്  യുഎസ് അന്തർവാഹിനി ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ആക്രമിച്ചത്.

ഇതിന്റെ  തിരച്ചിൽ  ആരംഭിച്ചതായി ഇന്ത്യ പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് നങ്കൂരമിടാൻ ഇന്ത്യ അനുമതി നൽകി യതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ  നാവിക  അഭ്യാസത്തിലും ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും ഐറിസ് ലവാനും  പങ്കെടുത്ത തായി വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 28 ന് ഇസ്രായേലും യുഎസും ഇറാനിൽ  ആക്രമണം നടത്തി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ച ദിവസമാണ് ഇറാൻ കപ്പലിന് നങ്കുരമിടാൻ അവസരം ചോദിച്ചതെന്നു സ്രോതസുകൾ വ്യക്തമാക്കി.

മാർച്ച് ഒന്നിന് അഭ്യർത്ഥന ഇന്ത്യ  അംഗീകരിച്ചു. ഐറിസ് ദേന ആക്രമി ക്കപ്പെട്ട ദിവസമായ ബുധനാഴ്ച കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. ഐറിസ് ലവനിലെ  183 ക്രൂ അംഗങ്ങളും നിലവിൽ പ്രദേശത്തെ നാവിക കേന്ദ്രങ്ങളിലാണ് താമസിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

കപ്പൽ നങ്കൂരമിടാനുള്ള അഭ്യ ർഥന ഫെബ്രുവരി 28 ന്  ലഭിച്ചതായും  കപ്പലിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെ ത്തിയതി നാൽ കൊച്ചിയിൽ ഡോക്കിംഗ് അടിയന്ത രമായി നടത്തേണ്ടതുണ്ടെന്നു ഇറാൻ ആവശ്യപ്പെട്ടു. മാർച്ച് ഒന്നിന്  ഡോക്കിംഗിന് അനുമതി ലഭിച്ചു. മാർച്ച് 4 ന് ഐറിസ് ലവാൻ കൊച്ചിയിൽ ഡോക്കിംഗ് നടത്തി. കപ്പലിലെ  183 പേരടങ്ങുന്ന സംഘ ത്തെ നിലവിൽ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിൽ പാർപ്പിച്ചിരി ക്കുന്നതായും  റിപ്പോർട്ട് ചെയ്തു

India Allowed Another Iran Ship To Dock Days Before US Sank IRIS Dena:

Share Email
LATEST
Top