സഞ്ജു മുന്നില്‍ നിന്നും ബാറ്റിംഗ് നയിച്ചപ്പോ ള്‍ ശക്തമായ പിന്തുണയുമായി അഭിഷേക് ശര്‍മ്മയും മിന്നും പ്രകടന നടത്തി ഇന്ത്യ യ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. മറുപടി ബാറ്റഇംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് ബാറ്റ് സ്മാന്‍മാര്‍ ബുംമ്രയുടേയും അക്‌സര്‍ പട്ടേലിന്റെയും പന്തുകള്‍ക്ക് മുന്നില്‍ പതറി. 20 ട്വിന്റി ലോകകപ്പില്‍ ന്യൂസില ന്റിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ രാജാക്കന്‍മാര്‍. 96 റണ്‍സിന്റെ മിന്നും ജയമാണ് ടീം ഇന്ത്യ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സ്വന്തമാക്കിയത്
സ്‌കോര്‍
ഇന്ത്യ 20 ഓവറില്‍ അഞ്ചിന് 255
ന്യൂസിലാന്‍ഡ് 19 ഓവറില്‍ 159 ന് ഓള്‍ ഔട്ട്
20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും തകര്‍ത്താടിയതാണ് മികച്ച ഇന്നിങ്സ് നേടാന്‍ ഇന്ത്യയെ സഹായിച്ചത്. 18 പന്തിലാണ് അഭിഷേക് ശര്‍മ്മ അര്‍ധ സെഞ്ച്വറി നേടിയത്. 52 റണ്‍സുമായി അഭിഷേക് മടങ്ങിയെങ്കിലും അഭിഷേക് ശര്‍മ്മ നിര്‍ത്തിയെടുത്ത് നിന്ന് ഇഷാന്‍ കിഷന്‍ വെടിക്കെട്ട് പ്രകടനം തുടരുന്നതാണ് പിന്നീട് കണ്ടത്.
സെമീഫൈനലില്‍ ഉള്‍പ്പെടെ ടീമിന്റെ നെടുംതൂണായിരുന്ന സഞ്ജു സാംസണും സംഹാര താണ്ഡവമാടി. ന്യൂസിലന്‍ഡിന്റെ ബൗളര്‍മാരെ ശിക്ഷിച്ച സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് 89 റണ്‍സ് ആണ് ഒഴുകിയത്. എട്ടു സിക്സും അഞ്ചു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.
ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 98 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ടീം സ്‌കോര്‍ 200 കടന്ന ശേഷമാണ് സഞ്ജു മടങ്ങിയത്. ലോകകപ്പില്‍ സഞ്ജുവിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെ ഞ്ചറിയാണിത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ആ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. വിക്കറ്റുകള്‍ തുടരെ തുടരെ വീഴുന്നതാണ് പിന്നീട് കണ്ടത്. 204 റണ്‍സില്‍ നില്‍ക്കെ ഇഷാന്‍ കിഷനെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ടീമിന് നഷ്ടമായി.
അതിനിടെ 25 പന്തില്‍ 54 റണ്‍സ് എടുത്ത ഇഷാന്‍ ടീം ആഗ്രഹിച്ച പ്രകടനമാണ് പുറത്തെടുത്തത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങിയത്. ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങിയത്. മിച്ചല്‍ സാന്റ്‌നറാണ് കിവീസ് നായകന്‍. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങിയത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്.
256 റണ്‍സ് വിജയലക്ഷ്യവുമായി
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് നിരയില്‍ ടിം സെയ്‌ഫേര്‍ട്ട് (52) മിച്ചല്‍ സാന്റ്‌നര്‍ (43) എന്നിവര്‍ക്കു മാത്രമാണ് ഭേതപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത്. ഇന്ത്യയ്ക്കുവേണ്ടി നാല് ഓവറില്‍ 15 റണ്‍സ് വിട്ടുനല്കി ബുംറ നാലു വിക്കറ്റും അക്‌സര്‍ പട്ടേല്‍ മൂന്ന് ഓവറില്‍ 27 റണ്ഡസ് നല്കി മൂന്നു വിക്കറ്റും നേടി.
India are the kings of Twenty20 thanks to Sanju’s strength













