അനില്‍ ആറന്മുള
മിഷിഗണ്‍: നോര്‍ത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടാ യ്മയായ ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഷിഗണ്‍ ചാപ്റ്ററിന്റെ 2026-2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഗാര്‍ഡന്‍ ഫ്രഷ് കഫേയില്‍ കൂടിയ മീറ്റിങ്ങില്‍ വെച്ചു തിരഞ്ഞെടുത്തു.
പ്രസിഡന്റ് അലന്‍ ജോണ്‍ ചെന്നിത്തല, വൈസ് പ്രസിഡന്റ് അജയ് അലക്‌സ്, സെക്രട്ടറി ഷാരണ്‍ സെബാസ്റ്റ്യന്‍, ട്രെഷറര്‍ ജോണ്‍ വര്‍ഗ്ഗീസ് (ജോജി), ജോയിന്റ് സെക്രട്ടറി ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍, ജോയിന്റ് ട്രെഷറര്‍ ഷിജു വില്‍സണ്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ മലയാളി ഓണ്‍ലൈന്‍ അസ്സോസിയേറ്റ് എഡിറ്ററായ അലന്‍ ചെന്നിത്തല ഫ്‌ളവേഴ്‌സ് ടിവിയിലും പ്രവര്‍ത്തിക്കുന്നു.
അമേരിക്കന്‍ മലയാളികള്‍ക്ക് പ്രീയപ്പെട്ട റേഡിയോ മലയാളം യു എസ്സ് എ-യുടെ മാനേ ജിങ്ങ് പാര്‍ട്ട്ണര്‍ ആയ അജയ് അലക്‌സ് വീക്കിലിന്യൂസ് റൗണ്ടപ്പിന്റേയും മറ്റ് വിനോദ പരിപാടികളുടെയും പ്രൊഡ്യുസര്‍ ആണ്. സ്റ്റാര്‍ ടിവി നെറ്റ്വര്‍ക്കില്‍ അസ്സോ സിയേറ്റ് പ്രൊഡ്യൂസര്‍ ആയി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഷാരണ്‍ സെബാ സ്റ്റ്യന്‍ ടിവി പ്രോഗ്രാം പ്രൊഡ്യൂസര്‍, അവതാരക എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
ഫ്‌ലവേര്‍സ് ടിവി റീജിയണല്‍ കോര്‍ഡിനേറ്റര്‍ ആയ ജോണ്‍ വര്‍ഗ്ഗീസ് (ജോജി) വിവിധ പ്രോഗ്രാ മുകളുടെ നിര്‍മ്മാതാവും അവതാരകനും ആണ്. ഏഷ്യാനെറ്റ് ന്യൂസ് യൂഎസ്എ-യുടെ പ്രൊഡക്ക്ഷന്‍ കോര്‍ഡിനേറ്റര്‍ ആയ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ അമേരിക്ക ഈ ആഴ്ച്ച എന്ന പ്രോഗ്രാമിന്റെ വിവിധ എപ്പിസോ ഡുകള്‍ ഡിട്രോയിറ്റില്‍ നിന്നും സംപ്രേഷണം ചെയ്തിട്ടുണ്ട്.
റേഡിയോ മലയാളം യു എസ്സ് എ-യുടെ മാനേജിങ്ങ് പാര്‍ട്ട്ണര്‍ ആണ് ഷിജു വില്‍സണ്‍. ഐ പി സി എന്‍ എ മിഷിഗണ്‍ ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ വിവിധ പരിപാടികളുടെ രൂപരേഖ തയ്യാറാക്കി പുതിയ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
India Press Club of North America Michigan Chapter Officers













