ന്യൂഡൽഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ഒരാഴ്ചയിൽ അധികമായി തുടരുന്ന പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ചർച്ച നടത്തി.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായിട്ടാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഫോണിൽ ചർച്ച നടത്തിയത്. നിലവിലെ അവസ്ഥകളെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്നും ഇനിയും ചർച്ചകൾ തുടരുമെന്നും ജയശങ്കർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
സംഘർഷ പശ്ചാത്തലത്തിൽ ഇറാനുമായി വിവിധ രാഷ്ട്രങ്ങൾ ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തുർക്കി പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഇറാനുമായി ചർച്ച നടത്തിയിരുന്നു.
ഇസ്രയേലും അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തുടരണമെന്നും സംഘർഷം അവസാനിപ്പിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.
1ndian Foreign Minister holds talks with 1ran













