ന്യൂഡല്‍ഹി: ഇറാനെതിരേ അമേരിക്കയും ഇസ്രയേലും തുടരുന്ന സംയുക്ത സൈനീക നീക്കത്തെ തുടര്‍ന്നുള്ള ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. നിക്ഷേപകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ മൂലം ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിച്ചതോടെയാണ് വിപണി കൂപ്പുകുത്തിയത്. സൂചികകളിലെ ഇടിവിന് കാരണമായത്.എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് 2,444.51 പോയിന്റ് ഇടിഞ്ഞ് 76,474.39 ലും എന്‍എസ്ഇ നിഫ്റ്റി 50 ് 729.90 പോയിന്റ് ഇടിഞ്ഞ് 23,720.55 ലും എത്തി.
ക്രൂഡ് ഓയില്‍ വില ബാരലിന് 115 ഡോളറിനു മുകളില്‍ ഉയര്‍ന്നത വിിപണികളെ വലിയതോതില്‍ ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ പറഞ്ഞു.
‘പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുകയും ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്താല്‍ ഇന്ത്യ പോലുള്ള വന്‍കിട എണ്ണ ഇറക്കുമതി രാജ്യങ്ങളെ സാരമായി ബാധിക്കും. വിപണിയുടെ തുടക്കത്തില്‍ തന്നെ എല്ലാ മേഖലകളിലും വലിയ തോതിലുള്ള വില്‍പനയാണ് ദൃശ്യമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാത്രമാണ് താരതമ്യേന കുറഞ്ഞ ആഘാതം നേരിട്ടത് (0.04% ഇടിവ്). ഇന്‍ഫോസിസ് ലിമിറ്റഡ് 0.89%, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1.00%, ടെക് മഹീന്ദ്ര ലിമിറ്റഡ് 1.01%, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ലിമിറ്റഡ് 1.03% എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് (7.55% ഇടിവ്). എസ്ബിഐ (5.56%), ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (4.87%), ടാറ്റ സ്റ്റീല്‍ (4.61%), മാരുതി സുസുക്കി (4.55%) എന്നിവയും വലിയ നഷ്ടം രേഖപ്പെടുത്തി.
Indian stock market plunges amid ongoing tensions in the Middle East













