പോരാട്ടച്ചൂടിലേക്ക് : നിയമസഭാ തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം ഇന്നു മുതല്‍; ചെങ്ങന്നൂരില്‍ മറിയ ഉമ്മനോ?

പോരാട്ടച്ചൂടിലേക്ക് : നിയമസഭാ തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം ഇന്നു മുതല്‍; ചെങ്ങന്നൂരില്‍ മറിയ ഉമ്മനോ?

തിരുവനന്തപുരം: കൊടുംവേനലിലെ ചുട്ടുപൊള്ളുന്ന ചൂടിന്റെ കാഠിന്യ ത്തി ലുമേറെ വീറും വാശിയുമായി സംസ്ഥാ നം തെരഞ്ഞെടുപ്പ് ഗോദയിലേക്ക്.. തെരഞ്ഞെ ടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ മുന്നണികള്‍ അരയും തലയും മുറുക്കി രംഗത്ത് സജീവമായി. ഇന്നു മുതലാണ് പത്രികാ സമര്‍പ്പണം.

ഇതിനിടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലേക്ക് പല പേരുകളും ഉയര്‍ന്നു വരുന്നു. ചെങ്ങന്നൂരില്‍ സജി ചെറിയാ നെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയു ടെ മകള്‍ മറിയ ഉമ്മന്റെ പേര് സജീവമായി പരിഗണിക്കുന്നതായ വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

പാലക്കാ ട് മണ്ഡലത്തില്‍ ഇടതു സ്ഥാനാ .ര്‍ഥിയായി  ഹോട്ടല്‍ വ്യവസായിയായ എന്‍എംആര്‍ റസാഖ്  രംഗത്തെ ത്തിയേ ക്കുമെന്നാണ് സൂചന. ഇതോടെ ഇന്ന് ചേരുന്ന സിപിഎം ജില്ല സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എന്‍എംആര്‍ റസാഖ്. പ

യ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗമായ വി.കുഞ്ഞികൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. ഇത് സംബന്ധി ച്ച പ്രഖ്യാപനം ഇന്നു നടത്തി. സിറ്റിംഗ് എംഎല്‍എ മദൂസൂദനെ തിരേ യാണ കുഞ്ഞുകൃഷ്ണന്‍ പോരാട്ട ത്തിനിറങ്ങുന്നത്.

Into the heat of battle: Assembly election nomination submissions begin today; Will Maria Umman be in Chengannur?
Share Email
LATEST
Top