ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന സൈനിക നീക്കത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുഉള അലി ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെ മറ്റൊരു വലിയ നേതാവിനെ കൂടി ഇറാന് നഷ്ടമായി. ഇറാൻ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ. ഇസ്രയേൽ നടത്തിയ വ്യോമാക്ര മണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇപ്പോൾ ഇറാൻ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറാന്റെ പുരോഗതിക്കും ഇസ്‌ലാമിക വിപ്ലവത്തിനുമായി ജീവിതം മുഴുവൻ ശ്രമിച്ച ശേഷം, അദ്ദേഹം ഒടുവിൽ തന്റെ ആഗ്രഹം നിറവേറ്റി അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു’ സുപ്രീം നാഷ നൽ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമമായ മെഹ്ർ ഏജൻസി റിപ്പോർട്ട് ചെയ്.
അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സ് കമാൻഡർ ഗുലാം റിസ സുലൈ മാനിയെയും (62) രാത്രിയിലെ വ്യോമാ ക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് പറഞ്ഞു.
ഇതിനിടെ ഇസ്രയേൽ തൊടുഞ്ഞ മി സൈൽ ഇറാനിലെ ബുഷെഹർ ആണവ നിലയത്തിനു സമീപം പതിച്ചു. എന്നാൽ ആണവ നിലയത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ സെന്റർ അപല പിക്കുക യും ചെയ്തു. ഇറാന്റെ ആദ്യ ആണവ നിലയമായ ബുഷെഹർ 2011ലാണ് പ്രവർ ത്തനം ആരംഭിച്ചത്.
Iran confirms death of national security chief Ali Larijani













