ഇറാന്‍ സംഘര്‍ഷം: സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ഈദ് ഗാഹുകള്‍ ഒഴിവാക്കി

ഇറാന്‍ സംഘര്‍ഷം: സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ഈദ് ഗാഹുകള്‍ ഒഴിവാക്കി

ദുബായ്: ഇറാനിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഈദ് ഗാഹ് ഒഴിവാക്കി. പ്രാര്‍ഥനകൾ പള്ളികളില്‍ മാത്രം നടത്താന്‍ തീരുമാനം

ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്‌കാരമോ ഉണ്ടാവില്ല. സുരക്ഷയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള തീരുമാനം കൈക്കൊണ്ടത്.

കഴിഞ്ഞ ദിവസം ഇറാനില്‍ നിന്നും ഡ്രോണ്‍ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ദുബായ് കൂടുതല്‍ സുരക്ഷാ ക്രമീകര ണങ്ങള്‍ ഒരുക്കുകയാണ്.  രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും ആശങ്കപ്പെടേണ്ടതി ല്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ യ്ക്കായി അമേരിക്ക നടത്തുന്ന പരിശ്രമങ്ങളില്‍ പങ്കാളിയാകുമെന്നും  യുഎഇ പ്രസിഡന്റിന്റെ ഉപദേശകന്‍ ഡോ. അന്‍വര്‍ ഗര്‍ഗാഷ് സൂചിപ്പിച്ചു. നിലവില്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ സമാധാനശ്രമങ്ങളെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി ചര്‍ച്ച നടത്തി ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവും സുരക്ഷയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

Iran conflict: Eid prayers will not be held in open spaces as a security precaution

Share Email
LATEST
Top