ടെഹ്‌റാന്‍: ഇറാനില്‍ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ പിന്‍ഗാമിയും ഇറാന്റെ പരമോന്നത നേതാവുമായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. ആയത്തുല്ല അലിയുടെ ആറു മക്കളില്‍ രണ്ടാമനാണ് 56 കാരനായ മുജ്തബ ഖമേനി. ഇറാന്‍ അസം ബ്ലിക് ഓഫ് എ്ക്‌സപേര്‍ട്ടാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്.
ഇറാന്‍ ഭരണഘടന പ്രകാരം രാജ്യത്തെ പ്രധാന തീരുമാനങ്ങള്‍ എല്ലാം കൈക്കൊള്ളുക പരമോന്നത നേതാവാണ്. സേനയും രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും പരമോന്നത നേതാവിന്റെ ഭരണത്തിനു കീഴിലാണ്. 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായി 86 വയസുുള്ള ആയത്തുല്ല അലി ഖമനയി പദവി വഹിക്കുകയായിരുന്നു.
കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാരം ജന്മസ്ഥലമായ മഷ്ഹദില്‍ നടക്കും. സംസ്‌കാര തീയതി പ്രഖ്യാപിച്ചിട്ടില്ല. ഖമനയിയുടെ സംസ്‌കാരം ചടങ്ങിന് വന് ജനാവലി എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
ഇതിനിടെ അമേരിക്കയുടേയും ഇസ്രയേലിന്റെും സംയുക്ത സൈനീക നീക്കത്തില്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേയും ഖോമിലേയും അസംബ്ലി ഓഫ് എക്സ്പെ ര്‍ട്സിന്റെ കെട്ടിടങ്ങളിലേക്ക് ആക്രമണം ഉണ്ടായി. അധികാര കൈമാറ്റത്തിന് പിന്നാലെ ഇറാന്‍ അമേരിക്കക്ക് മുന്നില്‍ നിരുപാധികം കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
Iran elects Mojtaba Khamenei as supreme leader, succeeding Ayatollah Khamenei













