യുഎഇ യിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച് ഇറാന്‍: ലക്ഷ്യമിട്ടത് അബുദാബി

യുഎഇ യിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച് ഇറാന്‍: ലക്ഷ്യമിട്ടത് അബുദാബി

ദുബായ്: അമേരിക്കയും ഇറാനും തമ്മിലുളള സംഘര്‍ഷം തുടരുന്നതിനിടെ യുഎഇയിലേക്ക് ഇറാന്റെ ബാലിസ്റ്റിക്് മിസൈല്‍ പ്രയോഗം നടത്തി ഇറാന്‍. അബുദാബി ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്നും ഇതിനെ പ്രതിരോധിച്ചതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ച് പ്രവാസി ഇന്ത്യക്കാരനു പരിക്കേറ്റു.

യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന് അല്‍ ഷവാമേഖ് പ്രദേശത്താണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതെന്നുമാണ് ദുബായ് മീഡിയ അറിയിച്ചത്.ഇത്തരം സംഭവങ്ങളില്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ തേടണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഇറാനില്‍ നിന്ന് വരുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പ്രതിരോധിക്കുന്നുണ്ടെന്നു യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അറിയിച്ചുഇറാന്‍ വിക്ഷേപിച്ച 25 ഡ്രോണുകളും നാലു ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പറഞ്ഞു.

Iran fires ballistic missile at UAE: Abu Dhabi targeted

Share Email
LATEST
Top