ഹോര്‍മൂസ് കടലിടുക്കുവഴി രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ കപ്പലുകള്‍ കടന്നുപോകാന്‍ ഇറാന്റെ പച്ചക്കൊടി

ഹോര്‍മൂസ് കടലിടുക്കുവഴി രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ കപ്പലുകള്‍ കടന്നുപോകാന്‍ ഇറാന്റെ പച്ചക്കൊടി

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കുവഴി ഇന്ത്യയുടെ രണ്ട് എല്‍പിജി ഗ്യാസ് ടാങ്കര്‍ കപ്പലുകള്‍ കടന്നുപോകാന്‍ അനുമതി നല്കി ഇറാന്‍. ഇന്ത്യ ഇറാന്റെ സുഹൃത്താണെന്നും ഇരു രാജ്യങ്ങളുടേയും പൊതു താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള രണ്ട കപ്പലുകള്‍ കടലിടുക്കുവഴി കടന്നുപോകാന്‍ അനുമതി നല്കിയെന്നും സുരക്ഷിതമയാി ഇതുവഴി കടന്നു പോകാന്‍ കഴിയുമെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി വ്യ്ക്തമാക്കി.

ഇന്ത്യയിലേക്ക് പോകുന്ന രണ്ട് ലിക്വിഡൈസ്ഡ് പെട്രോളിയം ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചതായി വെള്ളിയാഴ്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ നിര്‍ണായകമായ അന്താരാഷ്ട്ര കപ്പല്‍ പാതയിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ കഴിയുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി സൂചന നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ വാര്‍ത്ത.

പേര്‍ഷ്യന്‍ ഗള്‍ഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന കപ്പല്‍പാതയിലൂടെയുള്ള കപ്പല്‍ നീക്കങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാകുന്ന സാഹചര്യത്തില്‍, മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിനിടയിലാണ് അംബാസഡറുടെ ഇന്തയ്ക്ക് അനുകൂലമായ പ്രതികരണം.ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ,നല്ല സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കാമെന്നായിരുന്നു അംബാസഡറുടെ മറുപടി.

ഇറാന്‍ ഇന്ത്യയെ ഒരു പ്രധാന സുഹൃത്തെന്നാണ് ഫത്താലി വിശേഷിപ്പിച്ചത്. മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ താല്‍പ്പര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇറാനും ഇന്ത്യയും മേഖലയില്‍ പൊതുവായ താല്‍പ്പര്യങ്ങള്‍ പങ്കിടുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയും ടെഹ്റാനും തമ്മിലുള്ള വിശാലമായ ബന്ധത്തെക്കുറിച്ചും അംബാസഡര്‍ പ്രതികരിച്ചു പ്രയാസകരമായ കാലഘട്ടങ്ങളില്‍ ഇറാനെ ഇന്ത്യ പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Iran gives green light to two Indian LPG tankers to pass through Strait of Hormuz

Share Email
LATEST
More Articles
Top