ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കില്ലെന്നു ഉറപ്പു നല്കിയതായി: ട്രംപ്

ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കില്ലെന്നു ഉറപ്പു നല്കിയതായി: ട്രംപ്

വാഷിംഗ്ടണ്‍: ആണവായുധങ്ങള്‍ ഉണ്ടാക്കില്ലെന്നു ഇറാന്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ഇത് യുദ്ധം അവസാനിപ്പിക്കാനായി ഇപ്പോള്‍ നടത്തുന്ന ചര്‍ച്ചകളില്‍ വഴിത്തിരിവാണെന്നും ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. അവര്‍ ഒരിക്കലും ആണവായുധ ങ്ങള്‍കൈവശം വക്കില്ലെന്നു പറഞ്ഞതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇറാന്‍ യുഎസിന് വളരെ പ്രധാനപ്പെട്ട ഒരു സമ്മാനം നല്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഈ സമ്മാനം എന്താണെന്നതിനെക്കുറിച്ച് വിശദീകരിച്ചില്ല. ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ടിട്ടുള്ളതാവാം ട്രംപിന്റെ ഈപരാമര്‍ശമെന്ന സൂചനയുണ്ട്.

ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത മാര്‍ഗങ്ങളില്‍ ഒന്നാണ്. ഇവിടെ തടസം ഉണ്ടായാല്‍ അത് ആഗോള ഊര്‍ജ്ജവിതരണത്തെയും വിപണിയെയും വലിയ രീതിയില്‍ ബാധിക്കും. യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം കാരണം ഈ മേഖലയില്‍ കഴിഞ്ഞ മാസങ്ങളില്‍ വലിയ അനിശ്ചിതത്വം നിലനില്ക്കുകയാണ്. അവര്‍ ഞങ്ങള്‍ക്ക് ഒരു വലിയ സമ്മാനം നല്‍കി. അതിന് വലിയ സാമ്പത്തിക മൂല്യമുണ്ട്. അത് ആണവവുമായി ബന്ധപ്പെട്ടതല്ല, എണ്ണയും വാതകവുമായി ബന്ധപ്പെട്ടതാണെന്നും ട്രംപ് പറഞ്ഞു.

യുദ്ധത്തില്‍ ഇതിനകം തന്നെ യുഎസ് വിജയിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസ് നടത്തിയ സൈനിക നടപടി ഇറാന്റെ ആണവ ശേഷി പൂര്‍ണമായും നശിപ്പിച്ചു വെന്നും, ഇറാന് ഇനി ശക്തമായ നാവികസേനയോ നേതൃഘടനയോ റഡാര്‍ സംവിധാനങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തെ അദ്ദേഹം വിപുലമായ വിജയമെന്നാണ് വിശേഷിപ്പിച്ചത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും ട്രംപ് പറഞ്ഞു.

Iran has promised not to build nuclear weapons: Trump

Share Email
Top