റാസ് ലഫാൻ : ഖത്തറിലുള്ള ലോക ത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ടെർമിനലിനു നേരെ ഇറാൻ ആക്രമണം. ഖത്തർ ആഭ്യന്തര മന്ത്രാല യമാണ് ആക്രമണ വിവരം പുറത്തുവിട്ടത്. റാസ് ലഫാൻ മേഖലയിലുള്ള ടെർമിനലി നാണ് ഇറാൻ ആക്രമണത്തിൽ തീപിടുത്തം ഉണ്ടായത്. തി അണക്കാനുള്ള ശ്രമം തുടരുകയാണ്
ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി ടെർമിനലാണ് ഇറാൻ ആക്ര മണം നടത്തിയതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോക ത്തിലെ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ അഞ്ചിലൊന്ന് റാസ് ലഫനിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. എക്സോ ൺമൊബീൽ, ഷെൽ, ടോട്ടൽ എനർജിസ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര കമ്പനികളുടെ പ്ലാന്റു കൾ ഇവിടെയുണ്ട്
റാസ് ലഫാൻ മേഖലയിൽ നിരവധി മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി എണ്ണ, പ്രകൃതി വാതക കമ്പനിയായ ഖത്തർ എനർജി സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ തീപിടുത്തങ്ങളും വ്യാപകമായ നാശനഷ്ട ങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഖത്തർ എനർജി പറഞ്ഞു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബുധനാഴ്ച ഇസ്രായേൽ ഇറാന്റെ ഏറ്റവും വലിയ വാതക പാടത്തിനു നേരെ ആക്രമ ണം നടത്തിയതിന് പിന്നാലെ തിരിച്ചടി നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു .
Iran hits world’s largest liquefied natural gas terminal in Qatar, interior ministry says













