ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം നിശ്ചലമായി വിമാനത്താവളങ്ങള്‍ : തിരുവനന്തപുരത്ത് റദ്ദാക്കിയത് 33 സര്‍വീസുകള്‍; നെടുമ്പാശേരിയില്‍ നിന്നുള്ള 45 വിമാനങ്ങളും റദ്ദാക്കി

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം നിശ്ചലമായി വിമാനത്താവളങ്ങള്‍ : തിരുവനന്തപുരത്ത് റദ്ദാക്കിയത് 33 സര്‍വീസുകള്‍; നെടുമ്പാശേരിയില്‍ നിന്നുള്ള 45 വിമാനങ്ങളും റദ്ദാക്കി

തിരുവനന്തപുരം: ഇറാനിലെ സംഘര്‍ഷത്തിനു പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുളള വ്യോമഗതാഗതം പൂര്‍ണമായും നിലച്ചതോടെ സംസ്ഥാനത്തെ വിമാനത്താവങ്ങള്‍ നിശ്ചലാവസ്ഥയിലായി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇന്നലെ റദ്ദാക്കിയത് 33 സര്‍വീസുകള്‍. ഇതില്‍ 17 വിമാനങ്ങള്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ടവയും 16 സര്‍വീസുകള്‍ തിരുവനന്തപുരത്തേയക്ക് എത്തേണ്ടവയുമായിരുന്നു. നെടുമ്പാശേരിയില്‍ നിന്നും 45 സര്‍വീസുകളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ, ഖത്തര്‍ എയര്‍വേഴ്‌സ്, കുവൈറ്റ് എയര്‍വേഴ്‌സ് ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നത്.

തിരുവനന്തപുരത്തു നിന്നും ഖത്തര്‍ എയര്‍വേഴ്സ്, കുവൈറ്റ് എയര്‍വേഴ്സ്, ഇത്തിഹാദ്, എയര്‍ ഇന്ത്യ. എയര്‍ അറേബ്യ.ഗള്‍ഫ് എയര്‍, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളുടെ വിമാനസര്‍വീസുകളാണ് ഇന്നലെയും പൂര്‍ണമായു റദ്ദാക്കിയത്. ഇതില്‍ തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കൂടുതലായും ഉള്‍പ്പെടുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, ദുബായ്, ഷാര്‍ജ , അബുദാബി എന്നിവിടങ്ങളില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എട്ടു സര്‍വീസുകള്‍ റദ്ദാക്കി. കൂടാതെ തിരുവനന്തപുരത്തു നിന്നും ഷാര്‍ജ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേയ്ക്കുള്ള സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

ഗള്‍ഫ് എയറിന്റെ തിരുവനന്തപുരം- ബഹ്റിന്‍ സര്‍വീസും എയര്‍ അറേബ്യയുടെ തിരുവനന്തപുരം- ഷാര്‍ജ, തിരുവനന്തപുരം -അബുദാബി സര്‍വീസും റദ്ദാക്കി.
ഇത്തിഹാദിന്റെ അബുദാബി സര്‍വീസും ഖത്തര്‍ എയര്‍വേഴ്സിന്റെ ദോഹയിലേക്കുള്ള സര്‍വീസും കുവൈറ്റ് എയര്‍വേഴ്സിന്റെ കുവൈറ്റിലേക്കുള്ള സര്‍വീസും റദ്ദാക്കപ്പെട്ട പട്ടികയില്‍ ഉള്‍പ്പെടുന്നു

അമേരിക്കയും ഇസ്രയേലും ഇറാനുമേല്‍ ആക്രമണം ആരംഭിച്ച ഫെബ്രുവരി 28ന് എയര്‍ ഇന്ത്യ നാലു സര്‍വീസുകള്‍ അടിയന്തിരമായി റദ്ദാക്കിയിരുന്നു. ദോഹ, ദുബായ്, ദമാം, ഷാര്‍ജ സര്‍വീസുകളാണ് 28ന് റദ്ദാക്കിയത്. എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും എയര്‍ അറേബ്യ അബുദാബിയുടെ അബുദാബി സര്‍വീസും റദ്ദാക്കപ്പെട്ടു. എത്തിഹാദ് അബുദബി സര്‍വിസ് റദ്ദാക്കി. ഇത്തരത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പുറപ്പെടേണ്ടതും വിമാനത്താവളത്തിലേക്ക് വരേണ്ടതുമായ 10 വര്‍സീസുകളാണ് 28 ന് റദ്ദാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ ഇന്നും വ്യാപകമായി വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാധ്യത വിമാനത്താവള അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി വിമാനങ്ങള്‍ റദ്ദാക്കിയ വിവരം എയര്‍വേഴ്സ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു.

Iran-Israel conflict brings airports to a standstill: 33 services cancelled in Thiruvananthapuram; 45 flights from Nedumbassery also cancelled

Share Email
LATEST
More Articles
Top