ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഗള്‍ഫിലെ കേരളാ സിലബസ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിയേക്കും

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഗള്‍ഫിലെ കേരളാ സിലബസ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിയേക്കും

തിരുവനന്തപുരം: ഇറാന്‍ -ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലെ ഗള്‍ഫിലെ കേരളസിലബസ് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിയേക്കും. മാര്‍ച്ച് അഞ്ചിനാണ് പരീക്ഷകള്‍ തുടങ്ങേണ്ടത്. മാര്‍ച്ച് അഞ്ച്, ആറ്, ഏഴ് തിയതികളില്‍ ഗള്‍ഫിലെ ഏഴ് സെന്ററു കളിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റാന്‍ ഗള്‍ഫ് പരീക്ഷാ കേന്ദ്രങ്ങളുടെ കോഓഡിനേറ്റര്‍ പരീക്ഷാ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇതുസംബന്ധിച്ച് തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് അഞ്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ ഗള്‍ഫിലെ എട്ട് കേന്ദ്രങ്ങളില്‍ മാറ്റേണ്ടിവരും. മാര്‍ച്ച് അഞ്ചിന് ശേഷം ഒമ്പിനാണ് അടുത്ത എസ്.എസ്.എല്‍.സി പരീക്ഷ. മൂന്നിന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കുന്ന ചര്‍ച്ചയെ കൂടി ആശ്രയിച്ചായിരിക്കും ഗള്‍ഫ് കേന്ദ്രങ്ങളിലെ പരീക്ഷാ നടത്തിപ്പ്.

ഗള്‍ഫിലെ കേന്ദ്രങ്ങളിലെ പരീക്ഷ മാറ്റിയാലും കേരളത്തിലെ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല. ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്താനാണ് ആലോചന.

Iran-Israel conflict: Kerala syllabus SSLC Higher Secondary exams in Gulf may be changed

Share Email
LATEST
Top