ടെഹ്‌റാന്‍: ഇറാനു നേരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി സൈനീക നീക്കം ആരംഭിച്ച് രണ്ടാം ദിനം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ഒറ്റദിവസത്തിനുള്ളില്‍ ബാരലിന് എട്ടു ശതമാനം വിലവര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച്ച ഒരു ബാരല്‍ ക്രൂഡ് ഓയിലിന് ആഗോള വില 67 ഡോളര്‍ ആയിരുന്നത് ഞായറാഴ്ച്ചയായപ്പോള്‍ 72 ഡോളറായാണ് വര്‍ധിച്ചത്.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയില്‍ സംഘാര്‍ഷസ്ഥയെത്തിയതോടെ എണ്ണവിതരണം തടസപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ കപ്പലുകളുടെ സഞ്ചാരം താത്കാലികമായി നിലയ്്ക്കാന്‍ വരെ സാധ്യതയുളളതായുള്ള വിലയിരുത്തലുണ്ട.് ഇത്തരമൊരു സാഹചര്യത്തിലാണ് എണ്ണ വിലയില്‍ കുതിപ്പ് ഉണ്ടായത്. ഹോര്‍മൂസ് കടലിടുക്കുവഴി ലോകത്ത് ആവശ്യമുള്ള എണ്ണയുടെ 20 ശതമാനം അതായത് 15 ദശലക്ഷം ബാരല്‍ ഓരോദിവസവും കടന്നുപോകുന്നുണ്ട്.
ഈ കടലിടുക്കിലൂടെയുള്ള യാത്രയില്‍ തടസം നേരിട്ടാല്‍ ലോക എണ്ണ വിപണിയെ തന്നെ അത് പ്രതികൂലമായി ബാധിക്കും. ഈ കടലിടുക്കുവഴിയാണ് സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, യുഎഇ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയും വാതകവും മറ്റു വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
Iran-Israel conflict: Oil prices soar: Up 8 percent to $72 per barrel













